ദുരിതാശ്വാസനിധി : വയനാടിനായി ചെലവഴിക്കുന്ന ഫണ്ടിന്‍റെ കാര്യത്തില്‍ സുതാര്യത വേണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ സിഎംഡിഎര്‍എഫ് ഫണ്ടിന്‍റെ വിനിയോഗം സംബന്ധിച്ച് വ്യക്തത വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചതിന് ലോകായുക്തയില്‍ കേസ് വന്നതാണ്. അതുകൊണ്ട് വയനാടിനായി ചെലവഴിക്കുന്ന ഫണ്ടിന്‍റെ കാര്യത്തില്‍ സുതാര്യത വേണം. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന സംബന്ധിച്ച് നേരത്ത കോൺഗ്രസിൽ പോര് ശക്തമായിരുന്നു. ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ചെന്നിത്തല അറിയിച്ചതോടെ വിമർശനവുമായി സുധാകരൻ രംഗത്തെത്തുകയായിരുന്നു.
defseswdswaswaqsw