ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ; ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്ക് ഇളവ്


ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ. മദ്യനയത്തിന്റെ കരടിലാണ് ശുപാർശ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്കാണ് ഇളവ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകണം. അന്താരാഷ്ട്ര കോൺഫെറൻസുകൾ നടക്കുന്ന സ്ഥലങ്ങളിലും ഇളവ്. വിനോദ സഞ്ചാരമേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തിലാകും ഇളവ്.

അതേസമയം നിലവിലെ രീതിയിൽ മദ്യഷോപ്പുകൾ ഒന്നാം തീയതി തുറക്കില്ല. ഡ്രൈഡേയിലെ ഭാഗിക ഇളവ് സംബന്ധിച്ച് ബാറ് ഉടമകളും ഡിസ്ലറി ഉടമകളും ആവശ്യം ഉന്നയിച്ചിരുന്നു. സർക്കാർ ഈ വിഷയം പരിഗണിച്ച് വരുന്നതിനിടെയാണ് ബാർ കോഴ വിവാദം ഉയർന്നത്. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

article-image

sddesfwfdesadsaqQ

You might also like

  • Lulu Exchange
  • Straight Forward

Most Viewed