പാക്കിസ്ഥാനിൽ സ്കൂൾ കുട്ടികൾ കേബിൾ കാറിൽ കുടുങ്ങി; തൂങ്ങിക്കിടക്കുന്നത് 1150 അടി ഉയരത്തിൽ; രക്ഷാപ്രവർത്തനം തുടരുന്നു

പാക്കിസ്ഥാനിൽ ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ 900 അടി ഉയരത്തിൽ കേബിൾ കാറിൽ കുടുങ്ങി. ഇവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒറ്റ കേബിളിലാണ് കാർ തൂങ്ങിക്കിടക്കുന്നത്.പ്രാദേശിക സമയം രാവിലെ ഏഴോടെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരു മലയിൽനിന്നും മറ്റൊരു മലയിലേക്ക് ബന്ധിപ്പിച്ച കേബിൾ കാറിന്‍റെ കേബിൾ പൊട്ടിയാണ് അപകടം. പാക് കരസേനയുടെ എസ്എസ്ജി ടീമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ASDSAADSADSADS