ഭീമൻ പാറക്കഷണം കാറുകൾക്കു മുകളിലേക്ക് ഉരുണ്ടുവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം

ഭീമൻ പാറക്കഷണം കാറുകൾക്കു മുകളിലേക്ക് ഉരുണ്ടുവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. നാഗാലാൻഡിൽ ദിമാപുരിനും കോഹിമയ്ക്കുമിടയിൽ ചുമൗക്കേദിമ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം. ഇതന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഭീമൻ പാറക്കല്ല് റോഡിലേക്ക് വീണത്. ഈ സമയം ഇതുവഴി പോകുകയായിരുന്ന രണ്ടുകാറുകൾ പൂർണമായും തകർന്നു. മറ്റൊരു കാറിലേക്കും പാറക്കഷണങ്ങൾ വീഴുന്നതും വീഡിയോയിൽ കാണാം
DASADSADS