അമേരിക്കയിൽ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു


അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു.

ഇന്ത്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിലെ ഫുഡ് കോർട്ടിലാണ് അക്രമം നടന്നത്. ‌തോക്ക് കൈവശമുണ്ടായിരുന്ന ഒരാൾ അക്രമിയെ വെടിവച്ചു വീഴ്ത്തി. ആക്രമിയും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

ഫുഡ് കോർട്ടിന് സമീപമുള്ള ശുചിമുറിയുടെ അടുത്ത് നിന്നും സംശയാസ്പദമായ ഒരു ബാഗ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ ഇൻഡ്യാന മെട്രോപൊളിറ്റൻ പോലീസും മറ്റ് ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തുന്നത്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായി മെയർ മാർക്ക് മൈയേഴ്‌സ് പ്രതികരിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed