യുക്രെയ്നിൽ നിന്നുള്ള അഭയാർത്‍ഥികൾ‍ക്കായി 20 മില്യൺ‍ ഡോളർ‍ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ


കിഴക്കൻ യുക്രെയ്നിൽ നിന്നുള്ള അഭയാർത്‍ഥികൾ‍ക്കായി 20 മില്യൺ‍ ഡോളർ‍ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ എമർ‍ജൻസ് റെസ്‌പോൻസ് ഫണ്ടിൽ‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കിഴക്കൻ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക, ലുഹാൻസ്‌ക എന്നിവിടങ്ങളിൽ‍ നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്ന അഭയാർ‍ഥികൾ‍ക്കുൾ‍പ്പെടെയാണ് സഹായം ലഭിക്കുക. 

ആരോഗ്യപാലനം, പാർ‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങൾ‍ നിറവേറ്റാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.‌ വയോധികർ‍ക്കും സ്ത്രീകൾ‍ക്കും കുട്ടികൾ‍ക്കും പ്രത്യേക പരിഗണന നൽ‍കണമെന്നാണ് യുഎൻ നിർ‍ദേശിച്ചിരിക്കുന്നത്. തുക പര്യാപ്തമല്ലെങ്കിൽ‍ ഇനിയും സഹായമുണ്ടാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

You might also like

Most Viewed