മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ആൾ ആറു ദിവസം ജീവിച്ചത് ഉറുമ്പിനെ ഭക്ഷിച്ച്

പെർത്ത്; ഓസ്ട്രേലിയയിലെ ഒറ്റപ്പെട്ടു കിടക്കുന്ന മരുഭൂമിയിൽ ആറു ദിവസങ്ങൾക്കു മുൻപ് കുടുങ്ങിയ റെഗ് ഫോഗ്ഗെർഡി എന്നായാളെ അറു ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കൊടിയ ചൂടിൽ ഉറുമ്പിനെ കഴിച്ചാണ് താൻ ഈ ദിവസങ്ങളിൽ ജീവൻ നിലനിർത്തിയതെന്ന് റെഗ് ഫോഗ്ഗെർഡി പറഞ്ഞു.
വെസ്റ്റ് ഓസ്ട്രേലിയൻ ഗോൾഡ്ഫീൽഡിലെ ലവെർട്ടണിനടുത്തുള്ള ഷൂട്ടേഴ്സ് ഷാക്ക് ക്യാംപിലേക്കുള്ള യാത്രയ്ക്കിടെ ഈ മാസം ഏഴിനാണ് റെഗ്ഗിനെ കാണാതായത്. പെർത്തിൽ നിന്ന് 953 കിലോമീറ്റർ തെക്കുകിഴക്കാണ് ഈ സ്ഥലം.
കാണാതായ സ്ഥലത്തുനിന്ന് 15 കിലോമീറ്റർ മാറിയാണ് റെഗ്ഗിനെ അധികൃതർ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഒരു മരത്തിനു കീഴിൽ ഇരിക്കുകയായിരുന്നു റെഗ് എന്ന് പൊലീസ് സൂപ്രണ്ട് ആൻഡി ഗ്രേറ്റ്വുഡ് അറിയിച്ചു. മരുഭുമിയിലെ ഒരിനം കറുത്ത ഉറുമ്പിനെ കഴിച്ചാണ് ജീവൻ നിലനിർത്തിയത്. വളരെധികം നിർജലീകരിക്കപ്പെട്ട അവസ്ഥയിലായിരുന്ന അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.