ബ്രിട്ടനിൽ നോറോവൈറസ് വ്യാപിക്കുന്നു


ലണ്ടൻ: ബ്രിട്ടനെ പ്രതിസന്ധിയിലാഴ്ത്തി നോറോവൈറസ് വ്യാപിക്കുന്നു. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തെന്നാണ് വിവരം. കൊവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിത്.

ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ് ഇത്രയും പേരിൽ വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയർന്ന കണക്കുകൾ റിപ്പോർട്ട് ചെയ്തത്.
ഛർദ്ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ. പനി, തലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളാണ്. വയറിനും കുടലിനും മറ്റു പ്രശ്നങ്ങളുമുണ്ടാകും. വൈറസ് വാഹകർക്ക് ശതകോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്ക് വ്യാപിപിക്കും. വൈറസ് പകർന്ന് 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത് നിലനിൽക്കും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധശോഷി ആർജിക്കുമെങ്കിലും എത്രനാൾ നിലനിൽക്കുമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.കൊവിഡിന് സമാനമായ നിയന്ത്രണങ്ങളിലൂടെയേ നോറോയേയും പ്രതിരോധിക്കാനാവൂ എന്ന് വിദഗ്ദ്ധർ പറയുന്നു.

You might also like

Most Viewed