6ആമത് ഗ്രാമി പുരസ്‌ക്കാരം പ്രഖ്യാപിച്ചു: ചരിത്രം സൃഷ്ടിച്ച് ബിയോൺസി

63ാമത് ഗ്രാമി അവാർഡ്‌സിൽ ചരിത്രം സൃഷ്ടിച്ച് ബിയോൺസി. 28 ഗ്രാമി അവാർഡുകൾ നേടുന്ന ആദ്യ വനിതയായി ബിയോൺസി. അമേരിക്കൻ ഗായിക അലിസൻ ക്രൗസിന്റെ റെക്കോർഡിനെയാണ് ബിയോൺസി മറികടന്നിരിക്കുന്നത്. റാപ്പർ മേഗൻ ദീ സ്റ്റാലിയൻ ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബില്ലി ഐലിഷ് റെക്കോർഡ് ഓഫ് ദ ഇയർ ഗ്രാമി പുരസ്‌ക്കാരം സ്വന്തമാക്കി. എവരിതിംഗ് ഐ വാണ്ടട് എന്ന ആൽബത്തിനാണ് പുരസ്‌ക്കാരം. കഴിഞ്ഞ വർഷം അഞ്ച് ഗ്രാമി പുരസ്‌ക്കാരങ്ങൾ ആയിരുന്നു ബില്ലി ഐലിഷ് നേടിയത്. ആൽബം ഒാഫ് ദ ഇയർ പുരസ്‌ക്കാരം ടെയ്‌ലർ സ്വിഫ്റ്റ് നേടി. ഫോക്‌ലോർ എന്ന ആൽബമാണ് താരത്തെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.
മറ്റ് ഗ്രാമി പുരസ്‌ക്കാരങ്ങൾ:
മികച്ച ഗാനം: ഐ കാണ്ട് ബ്രീത്ത്− എച്ച്.ഇ.ആർ
മികച്ച പോപ് സോളോ പെർഫോമൻസ്: വാട്ടർമെലൻ ഷുഗർ− ഹാരി സ്‌റ്റൈൽസ്
മികച്ച ട്രെഡിഷണൽ പോപ് വോക്കൽ ആൽബം: അമേരിക്കൻ സ്റ്റാൻഡേർഡ്− ജെയിംസ് ടെയ്‌ലർ
മികച്ച പോപ് വോക്കൽ ആൽബം: ഫ്യൂച്ചർ നൊസ്റ്റാൾജിയ− ഡ്യു ലിപ
മികച്ച റോക്ക് പെർഫോമൻസ്− ബം റഷ്− ബോഡി കൗണ്ട്
മികച്ച റോക്ക് ഗാനം− സ്‌റ്റേ ഹൈ− ബ്രിട്ടനി ഹൊവാർഡ്
മികച്ച റോക്ക് ആൽബം− ദ ന്യൂ അബ്‌നോർമൽ− ദ സ്‌ട്രോക്‌സ്
മികച്ച ആർ ആന്‍ഡ് ബി പെർമൻസ്: ബ്ലാക് പരേഡ്− ബിയോൺസി
മികച്ച ട്രെഡിഷണൽ ആർ ആൻഡ് ബി പെർഫോമൻസ്: എനിതിങ് ഫോർ യു− ലെഡിസി
മികച്ച ആർ ആൻഡ് ബി ഗാനം: ബെറ്റർ ദാൻ ഐ ഇമാജിൻഡ്− റോബേർട്ട് ഗ്ലാസ്പർ
മികച്ച ആർ ആൻഡ് ബി ആൽബം: ബിഗ്ഗർ ലവ്− ജോൺ ലെജൻഡ്
മികച്ച റാപ് പെർഫോമൻസ്: സാവേജ്− മേഗൻ ദീ സ്റ്റാലിയൻ
മികച്ച മെലോഡിക് റാപ് പെർഫോമൻസ്: ലോക്ഡൗൺ ആൻഡേർസൻ പാക്
മികച്ച റാപ് ഗാനം: സാവേജ്− മേഗൻ ദീ സ്റ്റാലിയൻ
മികച്ച റാപ് ആൽബം: കിംഗ്‌സ് ഡിസീസ്− നാസ്
മികച്ച ഡാന്‍സ് റെക്കോർഡിംഗ്: 10%− കായ്ട്രനദ
മികച്ച കണ്‍ട്രി ആൽബം: വൈൽഡ് കാർഡ്− മിരാണ്ട ലാബേർട്ട്
മികച്ച കണ്‍ട്രി ഗാനം: ക്രൗഡഡ്് ടേബിൾ− ദ ഹൈവുമന്‍
മികച്ച ജാസ് വോക്കൽ ആൽബം: സീക്രട്ട്‌സ് ആർ ദ ബെസ്റ്റ് സ്‌റ്റോറീസ്− കർട്ട് എല്ലിംഗ്
മികച്ച ലാറ്റിൻ ജാസ് ആൽബം: ഫോർ ക്വസ്റ്റിയൻസ്
മികച്ച ബ്ലൂ ഗ്രാസ് ആൽബം: ഹോം− ബില്ലി സ്ട്രിംഗ്‌സ്
മികച്ച മ്യൂസിക് ഫിലിം: ലിൻഡ റോൻസ്റ്റാഡ്: ദ സൗണ്ട് ഓഫ് മൈ വോയിസ്− ലിൻഡ റോൻസ്റ്റാഡ്