വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ഒ.ടി.ടി റിലീസിനൊരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണൻ സാനിയ ഇയ്യപ്പൻ ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. വിഷു ദിനത്തിൽ സീ ഫൈവ് പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് തുടങ്ങിയ ജോലികൾ പൂർത്തിയായ വിവരവും സംവിധായകൻ സൂരജ് സൂരജ് ടോം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പെപ്പർകോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് ആണ്.
കോമഡി ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നു. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണൻ.