മലേഷ്യൻ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി: 13 മരണം

കൊലാലംമ്പൂർ:എഴുപതോളം ഇന്തോനേഷ്യൻ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മുങ്ങി 13 പേർ മരിച്ചു. മലേഷ്യയുടെ പടിഞ്ഞാറൻ തീരത്ത് വ്യാഴാഴ്ചയാണ് സംഭവമെന്ന് മലേഷ്യൻ അധികതർ അറിയിച്ചു. നല്ല തിരമാലകളുള്ള സുവ കേപ്പിനടുത്ത് വച്ച് തടിയിലുള്ള ചെറിയ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
13 മൃതദേഹങ്ങളും കണ്ടെത്തി. ബോട്ടിന്റെ വലിപ്പം മുഖവിലയ്ക്കെടുത്താൽ അതിൽ നൂറോളം അഭയാർത്ഥികൾ ഉണ്ടെന്നാണ് കരുതുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി 12 കപ്പലുകളും വിമാനങ്ങളും, ഇരുനൂറോളം ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടണ്ട്.
ബോട്ടിലുണ്ടായിരുന്നവർ മലേഷ്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നോ അതോ മലേഷ്യയിൽ നിന്നും പോവുകയായിരുന്നോ എന്ന് വ്യക്തമല്ല. മരിച്ചവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല. ഇവരെ സമീപത്തുള്ള പെരാക് സംസ്ഥാനത്തുള്ള തെലുക് ഇന്റാൻ ആശുപത്രിയിലേക്ക് മാറ്റി.