കൊറോണ; പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം വൈറസ് ബാധിച്ച് മരിച്ചു

മുന്‍ പാകിസ്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൊറോണ ബാധിച്ച് മരിച്ചു. മുന്‍ ക്രിക്കറ്റ് താരമായ സഫര്‍ സര്‍ഫറാസാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ പെഷവാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞ അദ്ദേഹം തിങ്കളാഴ്ച്ച രാത്രിയോടെ മരിച്ചു. കൊറോണ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടപ്പെടുന്ന പാകിസ്താനിലെ ആദ്യ പ്രൊഫഷണല്‍ ക്രിക്കറ്റ് താരമാണ് സഫര്‍ സര്‍ഫറാസ്.