പൊള്ളും വിലയില്‍ പൊന്ന് : പവന് 33,600 രൂപ

കൊച്ചി
മഞ്ഞ ലോഹത്തിന്റെ വില കൊവിഡു മരണത്തേക്കാള്‍ വേഗത്തില്‍ ഉയരുന്നു. ഈ പ്രതിസന്ധികാലത്തും സ്വര്‍ണ വില പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. രണ്ടുദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നത്. 33,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് സര്‍വകാല റിക്കോര്‍ഡാണ്. ഏപ്രില്‍ 11ന് പവന് 33,200 രൂപയില്‍ എത്തിയതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന വില