കൊളംബോ സ്ഫോടന പരന്പര; പ്രതികളുടെ ചിത്രം പുറത്തുവിട്ടു

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 253 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന ഏഴ് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. ആക്രമണത്തിൽ നേരിട്ടു പങ്കുള്ളവരാണിവർ. മൂന്നു സ്ത്രീകളടക്കം ഏഴു പേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ പേരും മറ്റുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 76 പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശിക തീവ്ര ഇസ്‌ലാമിക് സംഘടനയായ നാഷണൽ തൗഹീദ്ജമാ അത്തിലെ (എൻ.ടി.ജെ) അംഗങ്ങളായ ഒന്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയത്. ഭീകരർക്കായി പോലീസ് റെയ്ഡ് തുടരുകയാണ്.