കൊളംബോ സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരൻ‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു


ലോകത്തെ ഞെട്ടിച്ച കൊളംബോ സ്ഫോടന പരന്പരയിൽ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചു.  ലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേനെയാണ് ഇക്കാര്യം അറിയിച്ചത്. 

ഷാഗ്രി ലാ ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ സഹ്റാൻ‍ ഹാഷിം കൊല്ലപ്പെട്ടെന്നാണ് ഇന്‍റലിജൻസ് ഏജൻസികൾ എനിക്ക് നല്‍കിയ വിവരമെന്ന് മൈത്രിപാല സിരിസേന മാധ്യമങ്ങളോട് പറഞ്ഞു. ശ്രീലങ്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നാഷണൽ തൗഹീദ് ജമാ അത്ത് എന്ന തീവ്രവാദ സംഘടനയുടെ പ്രധാന നേതാവാണ് ഇയാൾ. ഹാഷിം കൊലപ്പെട്ടെന്ന വിവരം മിലിട്ടറി ഇന്‍റലിജൻസ് ഡയറക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇസ്ലാമിക് േസ്റ്ററ്റ്സുമായി ബന്ധമുള്ള 140−ഓളം പേർ ശ്രീലങ്കയിലുണ്ടെന്നും ഇവരിൽ 70 പേർ‍ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരോട് മൈത്രിപാല സിരിസേന വെളിപ്പെടുത്തി. അതിനിടെ ലങ്കൻ ന്യൂനപക്ഷ കാര്യമന്ത്രി അബ്ദുൾ ഹലീം രാജ്യത്തെ മുസ്ലീം മത വിശ്വാസികളോട് വെള്ളിയാഴ്ച പള്ളികളിൽ നടക്കുന്ന ജുമാ നമസ്കാരത്തിൽ‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു.

You might also like

  • Straight Forward

Most Viewed