അഫ്ഗാനിസ്ഥാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്തിലിലെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. അറുപതിലേറെ പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റു. നിരവധിപ്പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.
പ്രാർഥന നടക്കുമ്പോൾ ഒരാൾ തോക്കുമായി അകത്തുകടന്നു വെടിയുതിർക്കുകയും മറ്റൊരാൾ ചാവേർ സ്‌ഫോടനം നടത്തുകയുമായിരന്നു. ഇവര്‍ രണ്ടുപേരും കൊല്ലപ്പെട്ടു. ചാവേറും പളളിയില്‍ കയറി വെടിവയ്ച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇറാൻ അതിർത്തിയോടു ചേർന്ന പ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഷിയാ വിഭാഗക്കാര്‍ ഏറെയുള്ള പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. ഈ വര്‍ഷം മാത്രം ഇതുവരെ 1700 പേരാണ് വിവിധ സ്‌ഫോടനങ്ങളിലായി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.