യു.എസ് വിസയ്ക്ക് കടുത്ത നിയന്ത്രണം

വാഷിംഗ്ടൺ : ആറു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വിസ നൽകുന്നതിന് പുതിയ കടുത്ത മാർഗനിർദേശങ്ങൾ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ചു.
ഇറാൻ, സിറിയ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സന്ദർശക വിലക്ക് നേരത്തെ ഏർപ്പെടുത്തിയത്. കീഴ്‌ക്കോടതികളിൽ ഇതിന് അംഗീകാരം കിട്ടിയില്ലെങ്കിലും കഴിഞ്ഞ ദിവസം അമേരിക്കൻ സുപ്രീംകോടതി സർക്കാർ തീരുമാനത്തിന് ഉപാധികളോടെ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിസ അപേക്ഷകൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് അമേരിക്കയിലുള്ളയാളുടെ മാതാപിതാക്കൾ, ഭർത്താവ്, ഭാര്യ, കുഞ്ഞ്, പ്രായപൂർത്തിയായ മകൻ, മകൾ, മരുമകൻ, മരുമകൻ, സഹോദരങ്ങൾ, അർത്ഥസഹോദരൻ, സഹോദരി എന്നിവർ ഉൾപ്പെടുന്ന അടുത്ത ബന്ധുക്കൾക്ക് സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം. അതേസമയം, അപ്പൂപ്പൻ, അമ്മൂമ്മ, പേരക്കുട്ടികൾ, അമ്മായി, അമ്മാവൻ, അനന്തിരവൻ, അനന്തിരവൾ, മാതൃസഹോദരമക്കൾ, പിതൃസഹോദരമക്കൾ, സഹോദരഭാര്യ, സഹോദരിഭർത്താവ്, പ്രതിശ്രുതവരൻ, പ്രതിശ്രുത വധു തുടങ്ങി അകന്ന കുടുംബബന്ധത്തിൽപ്പെട്ടവർക്കും വിസയ്ക്ക് അപേക്ഷ നൽകാനാകില്ല.
അതേസമയം, പുതിയ മാർഗനിർദേശങ്ങൾ സുപ്രീംകോടതിയുടെ വിധിയെതുടർന്നാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ േസ്റ്ററ്റ് ഡിപ്പാർട്ട്‌മെന്റ് തയാറായില്ല. ഈ നിർദേശം ബുധനാഴ്ച തന്നെ എല്ലാ യു.എസ് എംബസികളെയും അറിയിച്ചിട്ടുമുണ്ട്.