രാത്രികളിൽ ഡമ്മി ഉപയോഗിച്ച് ആക്രമണം


ന്യൂ ജേഴ്‌സി : അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള കാർട്ടറേറ്റ് പ്രദേശത്ത് രാത്രികളിൽ ഡമ്മിയുടെ സഹായത്തോടെ ആക്രമണം. റോഡിൽ കുട്ടികളുടെ വസ്ത്രം ധരിപ്പിച്ച് ഡമ്മിയെ ഇരുത്തുകയാണ് അക്രമികൾ ചെയ്യുന്നത്. ഇത് കണ്ട് വാഹനത്തിന്റെ വേഗത കുറയ്ക്കുകയോ, നിർത്തുകയോ ചെയ്യുമ്പോൾ ഒളിഞ്ഞിരിക്കുന്ന മുഖംമൂടി ധരിച്ചവർ വന്ന് ആക്രമിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഒരു യുവതിയ്ക്കാണ് ഈ അനുഭവമുണ്ടായത്. ഡമ്മി കണ്ട് ഒരു കുട്ടി റോഡിന്റെ നടുവിൽ ഇരിക്കുന്നതായി തോന്നിയ യുവതി തന്റെ കാറിന്റെ വേഗത കുറച്ചു. ഇതേ സമയം കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന മുഖം മൂടി ധരിച്ച രണ്ടു പേരെത്തി കാറിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതി ബഹളമുണ്ടക്കിയതിനെ തുടർന്ന് പ്രതികൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് അധികൃതരെത്തി ഡമ്മി അവിടെ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മോഷണശ്രമമാണോ ഇതിനു പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.

You might also like

Most Viewed