പാറ്റൂര്‍ കേസ്: അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പൂഴ്ത്തി


തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം വിജിലന്‍സ് പൂഴ്ത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരായ കേസില്‍ തുടര്‍നടപടിക്ക് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് അഞ്ചരമാസം മുന്‍പാണ് ശുപാര്‍ശ ചെയ്തത്.നിയമോപദേശം നല്‍കി ഇത്ര കാലമായിട്ടും വിജിലന്‍സ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഭൂമി കയ്യേറിയവര്‍ക്ക് എതിരെ മാത്രമല്ല ഭരണതലത്തിലുള്ളവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികളാകാമെന്നുമായിരുന്നു സുധാകര പ്രസാദ് നിയമോപദേശം നല്‍കിയത്.

സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാത്തതെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കഴിഞ്ഞദിവസം വിജിലന്‍സിനോട് ചോദിച്ചിരുന്നു.

 

 

 

You might also like

Most Viewed