ജപ്പാന്‍ ഭൂചലനം : വീടുനഷ്ടപ്പെട്ടവർക്ക് ജയിലില്‍ അഭയം

ടോക്കിയോ : ജപ്പാനിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ഭൂചലനങ്ങളിൽ വീടുനഷ്ടപ്പെട്ടവർക്ക് താമസിക്കാനായി ജയിലിൽ സൗകര്യം. കുമോമോട്ടോ മേഖലയില്‍ ഈയിടെയുണ്ടായ രണ്ടു ഭൂകമ്പങ്ങളില്‍ ഭവനരഹിതരായവരെ പാര്‍പ്പിക്കാനായാണ് അധികൃതര്‍ കുമോമോട്ടോ ജയില്‍ വിട്ടുകൊടുത്തത്.
250 പേര്‍ക്കാണു ഇവിടെ പാര്‍പ്പിട സൌകര്യം ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. ജയിലിലെ 500 അന്തേവാസികള്‍ തടവുമുറികളിലുള്ളതിനാൽ ഇവര്‍ക്കു ഹാളുകളിലാണു താമസ സൌകര്യം നല്‍കിയിട്ടുള്ളത്.
വ്യാഴാഴ്ചയും ശനിയാഴ്ചയുമായുണ്ടായ രണ്ടു ഭൂകമ്പങ്ങളില്‍ 46 പേരാണു മരിച്ചത്. പരിക്കേറ്റ ആയിരത്തിലധികം പേരില്‍ 208 പേരുടെ നില ഗുരുതരമാണ്. 95,000 പേര്‍ ഇപ്പോഴും വിവിധ അഭയാര്‍ഥികേന്ദ്രങ്ങളില്‍ കഴിയുകയാണ്. ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യുഎസ് സൈനികരും സഹകരിക്കുന്നുണ്ട്.