കുട്ടികളുടെ സംഘം 2 വയസ്സുകാരിയെ ജീവനോടെ കുഴിച്ചുമൂടി


നയ്റോബി: അഞ്ച്, ആറ്, ഏഴ് വയസ്സുള്ള മൂന്ന് കുട്ടികള്‍ ചേര്‍ന്ന് 2 വയസ്സുകാരിയെ ജീവനോടെ കുഴിച്ചുമൂടി. കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്.
അയ്യല്‍വാസികളായ മൂന്ന് കുട്ടികളും ചേര്‍ന്ന് രണ്ട് വയസ്സുകാരയുമൊത്ത് കളിക്കുകയായിരുന്നു. കുട്ടികള്‍ ചേര്‍ന്ന് ആഴത്തിലുള്ള കുഴികള്‍ ഉണ്ടാക്കി വെള്ളം നിറച്ചു. പിന്നീട് രണ്ട് വയസ്സുകാരിയെ അതിലേക്ക് തള്ളിയിടുകയായിരുന്നു.
കുട്ടിയെ കുഴിയിലേക്ക് തള്ളിയിട്ട് മണ്ണ് കൊണ്ട് കുഴി മൂടി. കുട്ടി മരിച്ചു എന്നുറപ്പായപ്പോള്‍ മൂന്ന് പേരും ചേര്‍ന്ന് പുറത്തെടുത്തു.
പിന്നീട് ഇവര്‍ കളിക്കുന്നതിനായി തോട്ടത്തിലേക്ക് പോവുകയായിരുന്നു.
കുട്ടി കുഴിയുടെ അടുത്ത് കിടക്കുന്നത് കണ്ട മുത്തശ്ശിയാണ് വിവരം ആദ്യം അറിയുന്നത്. പിന്നീട് ഗ്രാമത്തിലുള്ളവരെ അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളില്‍ മുതിര്‍ന്ന കുട്ടി ഭയം കാരണം പേടിച്ച്‌ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടി.
കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്നും മരണാനന്തര ചടങ്ങ് നേരില്‍ കണ്ടത് ചെയ്ത് നോക്കുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ ഗ്രാമം മുഴുവന്‍ നടുക്കത്തിലാണ്.

You might also like

Most Viewed