ഗ്രാമീണരെ മാവോയ്‌സ്റ്റുകള്‍ കൊലപ്പെടുത്തി

റായ്പൂര്‍: ഛത്തിസ് ഗഡിലെ നാരായണ്‍പൂരില്‍ പതിനാറ് ഗ്രാമീണരെ മാവോയ്‌സ്റ്റുകള്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തി. പോലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നാരോപിച്ചാണ് കൂട്ടക്കൊല നടത്തിയത്.
സംഭവത്തെക്കുറിച്ചുള്ള വിവരം പുറത്തെത്തിച്ചത് നാട്ടുകാര്‍തന്നെയാണ്. ഇതേതുടര്‍ന്ന് നടത്തിയ പൊലിസ് നടത്തിയ തെരച്ചിലില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. പതിമൂന്നുപേരുടെ മൃതദേഹങ്ങള്‍ മാവോയസിറ്റുകളുടെ കസ്റ്റഡിയില്‍ തന്നെയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.