ഇസ്രത് ജഹാന്‍ കേസില്‍ വെളിപ്പെടുത്തലുമായി ലോക്നാഥ് ബെഹ്റ


തിരുവനന്തപുരം: ഇസ്രത് ജഹാന്‍ കേസില്‍ വെളിപ്പെടുത്തലുമായി എന്‍ഐഎ മുന്‍ ഐജി ലോക്നാഥ് ബെഹ്റ. ഇസ്രത്ത് തീവ്രവാദിയായിരുന്നുവെന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് ബെഹ്റ പറഞ്ഞു. എന്‍ഐഎയുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് ഇസ്രത്ത് തീവ്രവാദിയല്ലെന്ന നിഗമനത്തില്‍ സിബിഐ എത്തിയത്.ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസ് ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദമായ നിലനില്‍ക്കുമ്ബോ‍ഴാണ് എന്‍ഐഎ മുന്‍ ഐജിയുടെ വെളിപ്പെടുത്തല്‍. ഇസ്രത്ത് കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലാണെന്ന് വരുത്തി തീല്‍ക്കാനായി സത്യവാങ്മൂലം തിരുത്താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം ഇടപ്പെട്ടുവെന്ന് മുന്‍ ആഭ്യന്തരസെക്രട്ടറി ജി.
കെ.പിള്ള വെളിപ്പെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍ മാന്‍ ഹെഡ്‍ലിയെ ചോദ്യം ചെയ്ത അന്നത്തെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഇസ്രത്ത് ജഹാന്‍ ലഷ്കറെ ത്വയ്ബ അംഗമാണെന്ന് ഹെഡ്‍ലി എന്‍ഐയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതിന്റെ വിശദാംങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചരുന്നതാണെന്ന് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്‍ഐയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും ഇസ്രത്ത് തീവ്രവാദിയല്ല എന്ന നിഗമനത്തില്‍ സിബിഐത്തുകയായിരുന്നു. കേസ് അന്വേഷിച്ചിരുന്ന സിബിഐ അന്ന് ബെഹ്റയുടെ മൊ‍ഴിയുടെടുക്കാന്‍ നീക്കം നടത്തിയിരുന്നു. പക്ഷെ അത് നടക്കാതെ പോയ എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ലോകാനാഥ് ബെഹ്റ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായിതിനാണ്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണല്ലില്ലെന്നും ഇപ്പോള്‍ ഫയര്‍ഫോഴ്സ് മേധാവിയായ ലോക്നാഥ് ബെഹ്റ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed