കൊറോണ വൈറസിന് മനുഷ്യ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം അതിജീവിക്കാന്‍ കഴിയുമെന്ന് പഠനം

കൊറോണ വൈറസിന് മണിക്കൂറുകളോളം മനുഷ്യ ചര്‍മ്മത്തില്‍ അതിജീവിക്കാന്‍ കഴിയുമെന്ന് പഠനം. സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഒന്നും ഉപയോഗിക്കാത്തിരുന്നാല്‍ വൈറസ് ഒന്‍പത് മണിക്കൂര്‍ വരെ മനുഷ്യ ചര്‍മ്മത്തില്‍ അതിജീവിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.
മൃതദേഹങ്ങളുടെ തൊലി ഉപയോഗിച്ചാണ് പഠനം നടത്തിയത്. മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് ചര്‍മ്മ സാംപിള്‍ ശേഖരിച്ചത്.ജപ്പാനിലെ ക്യോട്ടോ പ്രീഫെക്ച്ചറല്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്.
ചര്‍മ്മത്തില്‍ ഒന്‍പതു മണിക്കൂറുകളോളം അതിജീവിച്ച വൈറസ് എന്നാല്‍ 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചപ്പോള്‍15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിര്‍വീര്യമാകുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യമയാണ് മനുഷ്യ ചര്‍മ്മത്തില്‍ കൊറോണ വൈറസിന് അതിജീവിക്കാനാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.