അമിതമായാൽ ഗ്രീൻ ടീയും...

ഗ്രീൻ ടീ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന വിശ്വാസം പൊതുവേ സമൂഹത്തിലുണ്ട്. വലിയൊരളവുവരെ അതു ശരിയുമാണ്. എന്നാൽ വെള്ളം കുടിക്കുന്നതുപോലെ വലിയ അളവിൽ അത് ഉപയോഗിച്ചാൽ പല പ്രശ്നങ്ങളുമുണ്ടാകും. ഗ്രീൻ ടീ ഒരു അഡിഡിക് പാനീയമാണ്. അസിഡിറ്റിയും ഗ്യാസുമൊക്കെയുള്ളവർക്ക് അതു കൂടുതലാകാൻ ഗ്രീൻ ടീ ഉപയോഗം കാരണമാകും. നമ്മുടെ ശരീരത്തിന്‍റെ ഇരുന്പിനെ വലിച്ചെടുക്കാനുള്ള കഴിവനേയും ഗ്രീൻ ടീ കുറയ്ക്കുന്നു. അതുവഴി അനീമിയ ബാധിക്കാൻ കാരണമായേക്കും. അതുപോലെ ഗ്രീൻ ടീ നമ്മുടെ മൂത്രത്തിൽ ഓക്സലൈറ്റ് ക്രിസ്റ്റലുകൾ അടിഞ്ഞു കൂടാൻ കാരണമാകും. ഈ ക്രിസ്റ്റലുകൾ മൂത്രത്തിൽ കല്ലു പോലുള്ള രോഗങ്ങൾക്ക് വഴി തെളിക്കും.
അതേസമയം ഗ്രീൻ ടീ കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള ആന്‍റി ഓക്സിഡന്‍റ്സ് ധാരാളം ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയുകയും ശരീരഭാരം കറക്കുന്നതിനും ഗ്രീൻ ടീ വളരെ അഭികാമ്യമാണ്. വ്യായാമത്തിന് തൊട്ടുമുന്പ് ഗ്രീൻ ടീ കുടിക്കുന്നതാണ് ഏറെ ഉത്തമം. പതിവായി മിതമായ അളവിൽ ഗ്രീൻ ടീ കുടിച്ചാൽ കൊളസ്ട്രോളും പ്രമേഹവും കുറയക്കാൻ സാധിക്കുന്നു. തലച്ചോറിന്‍റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നതിനും ഗ്രീൻ ടീ സഹായകരമാണ്. അമിതമായ മാനസിക സംഘർഷമുള്ളവർക്ക് ദിവസവും ഒന്നോ രണ്ടോ തവണ ഗ്രീൻ ടീ കുടിക്കുന്നത് ടെൻഷൻ കുറയ്ക്കാൻ സാധിക്കും. ഗ്രീൻ ടീ പതിവായി കഴിക്കുന്നവർക്ക് സ്തനാർബുദവും പ്രോേസ്റ്ററ്റ് ക്യാൻസറും വരാനുള്ള സാധ്യത കുറയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.