കൗമാരക്കാരുടെ ശ്രദ്ധയ്ക്ക്

വിവിധ വിഷയങ്ങളിൽ ധാരാളം സംശയങ്ങളും ചോദ്യങ്ങളും ഇടയ്ക്ക് പ്രതിസന്ധികളുമെല്ലാം തോന്നുന്ന കാലമാണ് കൗമാരം. ഇപ്പോഴാകട്ടെ, കൗമാരക്കാർ മുഴുവൻ ഇന്റർനെറ്റ് ലോകത്താണ്. അതിനെ മോശമായ പ്രവണതയായി കാണാൻ കഴിയില്ല. കാരണം ഓരോ കാലത്തിനും അതിന്റേതായ സ്വഭാവമുണ്ട്. ഇത് ഡിജിറ്റൽ കാലമാണ്. ഇക്കാലത്ത് കുട്ടികൾ ഗാഡ്‌ഗെറ്റുകളുമായി ചങ്ങാത്തത്തിലാകുന്നുവെന്നത് സ്വാഭാവികമാണ കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കൾക്ക് എപ്പോഴും അവരെച്ചൊല്ലി ആശങ്കളായിരിക്കും. ഒരു കുട്ടി എന്ന അവസ്ഥയിൽ നിന്ന് മുതിർന്നയൊരാൾ എന്ന അവസ്ഥയിലേക്ക് കടക്കുന്നതിനിടെയുള്ള നിർണ്ണായകമായ ഘട്ടമാണ് കൗമാരം. വിവിധ വിഷയങ്ങളിൽ ധാരാളം സംശയങ്ങളും ചോദ്യങ്ങളും ഇടയ്ക്ക് പ്രതിസന്ധികളുമെല്ലാം തോന്നുന്ന കാലം. ഇപ്പോഴാകട്ടെ, കൗമാരക്കാർ മുഴുവന്‍ ഇന്റർനെറ്റ് ലോകത്താണ്. അതിനെ മോശമായ പ്രവണതയായി കാണാൻ കഴിയില്ല. കാരണം ഓരോ കാലത്തിനും അതിന്റേതായ സ്വഭാവമുണ്ട്. ഇത് ഡിജിറ്റൽ കാലമാണ്. ഇക്കാലത്ത് കുട്ടികൾ ഗാഡ്‌ഗെറ്റുകളുമായി ചങ്ങാത്തത്തിലാകുന്നുവെന്നത് സ്വാഭാവികമാണ്. എന്നാൽ, ഏത് കാലത്തും പ്രധാനമാണ് നമുക്ക് ആരോഗ്യം. അത് കളഞ്ഞുകുളിച്ചുകൊണ്ട് ഒരിക്കലും ഒരിടത്തും നമുക്ക് മുന്നേറാന്‍ സാധ്യമല്ല. ഈ യാഥാർത്ഥ്യത്തെ ഓർമ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോർട്ട്.
ആഗോളതലത്തിൽ തന്നെ അഞ്ച് കൗമാരക്കാരിൽ നാല് പേരും ശാരീരികമായി 'ഇനാക്ടീവ്' ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 'ഇനാക്ടീവ്' എന്നാൽ ശരീരത്തിന് ആവശ്യമായ കുറഞ്ഞ വ്യായാമം− അതായത് ചെറിയൊരു നടത്തം പോലുമില്ലാത്ത തരത്തിൽ മോശം അവസ്ഥയിലാണെന്ന്. ഇതിന് വലിയൊരു പരിധി വരെ കാരണമാകുന്നത് കൗമാരക്കാരുടെ മൊബൈൽ ഫോണ്‍− കന്പ്യൂട്ടർ− ഇന്റർനെറ്റ് ഉപയോഗം തന്നെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ഒട്ടും നിസാരമായി കാണേണ്ട ഒരു റിപ്പോർട്ടല്ല ഇതെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. അതായത് 2001 മുതൽ 2015 വരെയുള്ള നീണ്ട കാലയളവിൽ 146 രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലോകാരോഗ്യ സംഘടന തങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചിലൊരു കൗമാരക്കാരൻ അല്ലെങ്കിൽ കൗമാരക്കാരി മാത്രമാണ് ശാരീരികമായി 'ഫിറ്റ്' ആയിരിക്കുന്ന അവസ്ഥയിലുള്ളൂ എന്ന് പറയുന്നത് വരാനിരിക്കുന്ന തലമുറയുടെ ആകെയും ആരോഗ്യാവസ്ഥയുടെ ഭീകരത തുറന്നുകാട്ടുന്നത് തന്നെയാണ്. കൗമാരപ്രായത്തിലുള്ള കുട്ടികൾ ദിവസവും ഒരു മണിക്കൂറെങ്കിലും എന്തെങ്കിലും തരത്തിലുള്ള കായികാദ്ധ്വാനങ്ങളിൽ നിർബന്ധമായും ഏർപ്പെടണമെന്നും അതല്ലാത്തപക്ഷം ശാരീരികപ്രശ്‌നങ്ങൾ മൂലം ഹൃദയസംബന്ധമായ അസുഖങ്ങളുൾപ്പെടെ ഒരുപിടി അസുഖങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. ജിമ്മിൽ പോയി ചെയ്യുന്ന വർക്കൗട്ടുകൾ മാത്രമല്ല ഒരു മണിക്കൂർ വ്യായാമം കൊണ്ട് ഉദ്ദേശിക്കുന്നത്. നടത്തം, സൈക്ലിംഗ്, കായികവിനോദങ്ങൾ, വീട്ടിലോ ചുറ്റുപാടോ ചെയ്യുന്ന പണികൾ − എല്ലാം ഇതിൽപ്പെടുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല− മാനസികാരോഗ്യത്തിനും മികച്ചത് നിത്യജീവിതവുമായി ബന്ധപ്പെട്ട കായികാദ്ധ്വാനങ്ങളാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.