മുടി കളർ ചെയ്യുന്പോൾ...

മലയാളി പെൺകുട്ടികളും അവരുടെ സൗന്ദര്യ സങ്കൽപ്പങ്ങളും അപ്പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. കറുത്ത് നീണ്ട തലമുടിയെന്ന സൗന്ദര്യ സങ്കൽപ്പമൊക്കെ കാറ്റിൽ പറത്തി കളർചെയ്ത മുടിയിഴകൾക്ക് പിറകേയാണ് സുന്ദരികൾ. ചുവപ്പ്, പച്ച, നീല അങ്ങനെ പലതരത്തിലുള്ള കളറാണ് മുടിയ്ക്ക് നൽകുന്നത്. വീട്ടിലിരുന്ന് മുടി കളർ ചെയ്യുന്നവരാണ് ഇന്ന് അധികവും. മുടി കളർ ചെയ്യുന്പോൾ ശ്രദ്ധിക്കണ്ട ചില കാര്യങ്ങളുണ്ട്...
1. തിരഞ്ഞെടുക്കുന്ന ഉൽപ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലർജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. ഒപ്പം തന്നെ തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളിൽ പുരട്ടി മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
2. കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുന്പ് മുടി കണ്ടീഷണർ ഉഫയോഗിച്ച് കഴുകണം. അതുപോലെ തന്നെ കളറിംഗിന് ശേഷവും.
3. നിറം നൽകുന്നതിന് മുന്‍പ് മുടി മുഖത്തിന് ചേർന്ന ആകൃതിയിൽ മുറിയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാതെ നിറം നൽകിയ ശേഷമല്ല, മുറിക്കേണ്ടത്.
4. ചർമ്മനിറവും തിരഞ്ഞെടുക്കുന്ന മുടിക്കളറുമായി ചേർച്ച വേണം. വെളുത്ത ചർമ്മമുള്ളവർക്ക് റെഡിഷ് ബ്രൗൺ, ബർഗണ്ടി നിറങ്ങൾ ഉപയോഗിക്കാം. ഗോൾഡൻ നിറവും ഇക്കൂട്ടർക്ക് ചേരും.
5. നിറം കുറഞ്ഞവർക്ക് ബർഗണ്ടി, റെഡ് നിറങ്ങൾ ചേരും. ഗോൾഡൻ ഷേഡുകൾ ഇക്കൂട്ടർ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഹെയർ കളർ ഉപയോഗിക്കുന്നതിന് മുന്‍പ് പായ്ക്കറ്റിലെ നിർദ്ദേശങ്ങൾ വായിച്ചിരിക്കണം. ഇതേ പടി ചെയ്യുകയും വേണം. എങ്കിലേ വേണ്ട വിധത്തിലുള്ള പ്രയോജനം ലഭിക്കുകയുള്ളൂ.
6. ഇടയ്ക്കിടക്ക് ഷാംന്പൂ ചെയ്യുന്നത് ഒഴിവാക്കണം. നിർബന്ധമാണെങ്കിൽ ഡ്രൈ ഷാംന്പൂ ഉപയോഗിക്കാം.
7. ചൂട് വെള്ളത്തിന്റെ ഉപയോഗം കളർ മങ്ങുന്നതിന് കാരണമാകും അതിനാൽ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാൻ ഉപയോഗിക്കുക.
8. കളറിംഗ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കളർ പ്രൊട്ടക്ഷന്‍ ഉള്ള ഷാംന്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.
9. മുടിയിഴകളിൽ മഴവില്ല് വിരിയിക്കാൻ ഉപയോഗിക്കുന്ന ഒരു ഹെയർ കളറിംഗ് രീതിയാണ് ഓയിൽ സ്ലിക്ക്. പച്ച, നീല, പർപ്പിൾ നിറങ്ങളുപയോഗിച്ച് ചെയ്യുന്ന ഈ ഹെയർ കളറിംഗ് കറുത്തിരുണ്ട മുടിയുള്ളവർക്കാണ് നന്നായി യോജിക്കുന്നത്. മുടിയുടെ നീളമനുസരിച്ച് വ്യത്യസ്ത രീതിയിൽ കളർ ചെയ്യാം.