അറിയൂ... ഒലീവ് ഓയിലിന്റെ ഗുണങ്ങൾ

ദിവസവും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകും. പാചകത്തിനും ഉപയോഗിക്കാവുന്നതിൽ ഏറ്റവും മികച്ച ഒന്നാണ് ഒലീവ് ഓയിൽ. ഇത് പാചകത്തിന് ഉപയോഗിക്കുന്നതിന്റെ രുചി പിടിക്കുന്നില്ലെങ്കിൽ ദിവസവും വെറും വയറ്റിൽ ഇതൊരു സ്പൂൺ കഴിക്കാവുന്നതാണ്. ദിവസവും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഒലീവ് ഓയിൽ ഉപയോഗിച്ചാൽ ഹൃദയാഘാതം ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നാണ് മെഡിസിൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഒലീവ് ഓയിലിൽ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഒലീവ് ഓയിൽ ഉപഭോഗം മൂലം ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 48 ശതമാനം കുറ
ഞ്ഞതായും മറ്റൊരു പഠനം പറയുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഒലീവ് ഓയിൽ ഏറെ ഗുണകരമാണെന്നാണ് പഠനത്തിൽ പറയുന്നു. ഒലീവ് ഓയിലിൽ വിഭാഗത്തിൽ പെടുന്ന ഫാറ്റി ആസിഡി ഉണ്ട്. ഒമേഗ− 3 കൊഴുപ്പുകൾ ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. അവ ആന്റി ഇൻപ്ലമേറ്ററി ആയും പ്രവർത്തിക്കുന്നു. ഒമേഗ 6 ഫാറ്റി ആസിഡുകൾ− കോശഭിത്തികളെ സംരക്ഷിക്കുന്നു. ഒലീവ് ഓയിൽ കഴിക്കുന്നത് ശരീരത്തിൽ ഫ്രീ റാഡിക്കലുകളുടെ രൂപവൽക്കരണത്തെ തടയുകയും വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഒലീവ് ഓയിലിലെ ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.