പു­രു­ഷന്മാർ പാ­ലു­ൽ­പ്പന്നങ്ങൾ കഴി­ക്കു­ന്നത് അപകടമോ­?


ൽ‍ ഉൽ‍പ്പന്നങ്ങൾ‍  കൂടുതലായി കഴിക്കുന്നത് പ്രോേസ്റ്ററ്റ് ക്യാൻസർ‍ വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. യു.എസ്സിലെ റോചെസ്റ്ററിലുളള മയോ ക്ലിനിക്കിലാണ് പഠനം നടത്തിയത്. ജീവിത ശൈലിയും ഭക്ഷണവും ക്യാൻസർ‍ ഉണ്ടാകാനുളള ഘടകങ്ങളാണ്. പുരുഷന്മാരിൽ‍ കാണപ്പെടുന്നതാണ് പ്രോേസ്റ്ററ്റ് ക്യാൻസർ‍.  പുരുഷന്‍റെ പ്രത്യുൽപ്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോേസ്റ്ററ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിന് മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനൽ‍ ദ്രാവകം ഉൽപ്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവർ‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോേസ്റ്ററ്റ് ഗ്രന്ഥിയുടെ പ്രധാന ധർ‍മ്മം. പ്രോേസ്റ്ററ്റ് ക്യാൻസർ‍ പൊതുവേ 65 വയസ്സ് കഴിഞ്ഞവരിലാണ് കാണപ്പെടുന്നത്. പാലും ചീസും പ്രോേസ്റ്ററ്റ് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം പറയുന്നത്. അമേരിക്കൻ ഓസ്ടിയോപാത്തിക്ക് അസോസിയേഷൻ ജേണലിലും ഇക്കാര്യം പറയുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങളും മയോ ക്ലിനിക്കിലെ ഗവേഷകർ‍ പരിശോധിച്ചു.

2006 മുതൽ‍ 2017 വരെയുള്ള പഠനങ്ങളിലൂടെ ഏകദേശം ഒരു കോടി ആളുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരിൽ‍ ഇത്തരം ക്യാൻസർ‍ വരാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. അതിനാൽ‍ പാൽ‍ ഉൽ‍പ്പന്നങ്ങൾ‍ കുറച്ചതിന് ശേഷം ഭക്ഷണത്തിൽ‍ പച്ചക്കറികൾ‍ ധാരാളമായി ചേർ‍ക്കുന്നത് നല്ലതാണ്. അമേരിക്കയിൽ‍ ഓരോ വർ‍ഷവും പുതിയ 174,650 പേരാണ് പ്രോേസ്റ്ററ്റ് ക്യാൻസർ‍ രോഗികളാകുന്നത്. അമേരിക്കയിൽ‍ ഏറ്റവും കൂടുതൽ‍ ആളുകൾ‍ മരിക്കുന്നതിന്‍റെ രണ്ടാമത്തെ കാരണം പ്രോേസ്റ്ററ്റ് ക്യാൻസർ‍ ആണെന്നും പഠനം പറയുന്നു. മൂത്ര തടസ്സം, എരിച്ചിൽ‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്‍റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികൾ‍ക്കും വേദന,എല്ല് പൊട്ടുക, വൃക്കകളുടെ പ്രവർ‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോേസ്റ്ററ്റ് ക്യാൻസറിന്‍റെ ലക്ഷണങ്ങൾ‍ ആകാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed