ധനുഷ് ചിത്രം തങ്കമകൻ

വേൽരാജ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രത്തിന് തങ്കമകൻ എന്ന് പേരിട്ടു. സാമന്തയാണ് ചിത്രത്തിലെ നായിക. വി.ഐ.പി 2 എന്നായിരുന്നു ചിത്രത്തിന് താൽക്കാലികമായി നൽകിയിരുന്ന പേര്. ഇതിന്റെ ഫസ്റ്റ് ലുക്കും കഴിഞ്ഞദിവസം പുറത്തുവന്നു. ചിത്രത്തിൽ എമി ജാക്സൺ, രാധിക ശരത്കുമാർ, കെ .എസ് രവികുമാർ, സതീഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.