ദിലീപിന്റെ നായികയാകണമെന്ന് ഇനിയ

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടി ഇനിയയ്ക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ മോഹം. ഭൂപടത്തിൽ ഇല്ലാത്തൊരിടം എന്ന ചിത്രത്തിൽ നിവിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അമർ അക്ബർ അന്തോണി എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് ഇനിയ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇനി ദിലീപിനൊപ്പമഭിനയിക്കാനാണ് ആഗ്രഹം. അതിനുള്ള അവസരം ഉടൻ ഉണ്ടാകുമെന്ന് താരം പറയുന്നു. നിവിൻ പോളിയും ദിലീപും പങ്കെടുത്ത ഒരു പ്രൊമോ ഇവന്റിൽ വെച്ചാണ് ഇനിയ ഇക്കാര്യം പറയുന്നത്. അമർ അക്ബർ അന്തോണിയിൽ ചെറുതാണെങ്കിലും മികച്ച വേഷമാണ് ഇനിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ്് ഏതാണ്ട് പൂർത്തിയായി വരികയാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നമിതാ പ്രമോദാണ് നായികാ വേഷം അവതരിപ്പിക്കുന്നത്. 2005ൽ പുറത്തിറങ്ങിയ സൈറ എന്ന മലയാളം സിനിമയിലൂടെയാണ് ഇനിയ ബിഗ് സ്‌ക്രീനിൽ എത്തുന്നത്. ഇപ്പോൾ തമിഴിലും മലയാളത്തിലും ഇനിയയ്ക്ക് കൈനിറയെ അവസരങ്ങളാണ്.