പൃഥ്വിരാജും മംമ്തയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ‘ഭ്രമം’

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഭ്രമം’ ചിത്രത്തിന് തുടക്കമായി. ഫോർട്ട് കൊച്ചിയിൽ ചിത്രത്തിന്റെ പൂജ നടന്നു. ബോളിവുഡ് ചിത്രം അന്ധാദുനിന്റെ റീമേക്ക് ആയാണ് ഭ്രമം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ശങ്കർ, ജഗദീഷ്, സുധീർ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. എപി ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശരത് ബാലന്‍ ആണ് ഒരുക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.രവി കെ. ചന്ദ്രൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്.