ഹീറോയുടെ വിജയത്തിന് ആശംസകൾ നേർന്ന് മോഹൻലാൽ

നിഖിൽ അദ്വാനി സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ നായികാ നായകന്മാരെ പുകഴ്ത്തി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ രംഗത്ത്. ഹീറോ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ ആദിത്യ പഞ്ചോളിയുടെയും നടി സറീന വഹാബിന്‍റെയും മകൻ സൂരജ് പഞ്ചോളിയും സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയുമാണ് ഹീറോയിലെ താരങ്ങൾ. സപ്തംബർ 11നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ നായകനും നായികയുമാണ് ചിത്രത്തെ ഇത്രയും മികച്ചതാക്കിയതെന്നും ഇതൊരു തുടക്കമാവട്ടെ എന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. 1983ൽ സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേയ്ക്കാണ് ഹീറോ എന്ന ചിത്രം. ജാക്കി ഷറോഫും മീനാക്ഷി ശേഷാദ്രിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അക്കാലത്തെ സൂപ്പർഹിറ്റായിരുന്നു. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.