കർണാടകയിൽ ബസ്സിന് തീപിടിച്ച് അഞ്ച് മരണം


ബംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. ഇന്ന് പുലർച്ചയോടെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് സമീപമാണ് അപകടം നടന്നത്. മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

ഹിജാപുരിൽ നിന്നും ബംഗളൂരുവിലേക്കു വരികയായിരുന്നു ബസ്. 32 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. എഞ്ചിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed