അശ്ലീല കമന്റിന് സുബിയുടെ മറുപടി; പിന്തുണയുമായി രമ്യ നമ്പീശന്‍

സിനിമാ നടിമാര്‍ക്കും ടെലിവിഷന്‍ അവതാരകര്‍ക്കും എതിരെ സോഷ്യല്‍ മീഡിയകളില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്കും മറ്റും ആരും മറുപടി നല്‍കാറില്ല. പലരും മറുപടി നല്‍കാത്തത് വീണ്ടും അത് വിവാദമാക്കേണ്ടെന്ന് കരുതിയായിരിക്കും. എന്നാല്‍ ടെലിവിഷന്‍ അവതാരക സുബിയുടെ കാര്യത്തില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തയാള്‍ക്ക് കാര്യമായിത്തന്നെ പണി കിട്ടി.
ഓണാഘോഷത്തിന്റെ ഭാഗമായി സുബി സുരേഷ് ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് വിവാദമായത്. സിനിമാ- സീരിയല്‍ താരങ്ങള്‍ക്കൊപ്പം സെറ്റുസാരി ഉടുത്തു നില്‍ക്കുന്ന ഫോട്ടോയ്ക്ക് ഒരു ആരാധകന്‍ അശ്ലീല കമന്റ് ഇടുകയായിരുന്നു.
'മാലപ്പടക്കം' എന്നാണ് പ്രസാദ് കടുക്കന്‍ എന്ന അക്കൗണ്ട് ഉപയോഗിക്കുന്ന ആള്‍ ഫോട്ടോയ്ക്ക് കമന്റിട്ടത്. ഉടനടി കമന്റിന് സുബിയുടെ മറുപടിയും കിട്ടി. 'കൂടെ ഉണ്ടല്ലോ ഒന്ന്' എന്നായിരുന്നു അത്. കമന്റിട്ട ആളുടെ പ്രൊഫൈല്‍ ചിത്രത്തെ ലക്ഷ്യം വച്ചായിരുന്നു മറുപടി.
കമന്റും അതിന് നല്‍കിയ മറുപടിയും കൂടിപ്പോയതുകൊണ്ട് സംഭവം വിവാദമായതോടെ സുബിക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. എന്നാല്‍ ഇപ്പോള്‍ സുബിയുടെ മറുപടിയ്ക്ക് അഭിനന്ദനമറിയിച്ച് നടി രമ്യ നമ്പീശന്‍ രംഗത്തെത്തിയിരിക്കയാണ്. ഫോട്ടോയും കമന്റും സുബിയുടെ മറുപടിയും സ്‌ക്രീന്‍ഷോട്ട് എടുത്താണ് രമ്യ അഭിനന്ദമറിയിച്ചത്. ഈ പോസ്റ്റിന് മാത്രം പതിനായിരത്തോളം ലൈക്കുകളും കിട്ടിയിട്ടുണ്ട്.