കോവിഡ് സ്പെയ്നിലെ അവസ്ഥ പങ്കുവെച്ച് നടി ശ്രിയ ശരൺ


സ്‌പെയിനിൽ താമസിക്കുന്ന തെന്നിന്ത്യൻ താരം ശ്രിയ ശരൺ കൊറോണ രോഗലക്ഷണങ്ങളുളള തന്റെ ഭര്‍ത്താവിനെയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുന്നു.
ഇതിനിടെയാണ് ഭര്‍ത്താവ് ആന്‍ഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ബാഴ്‌സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത് വേഗം ആശുപത്രിയില്‍ നിന്ന് പോകാനാണ്. കൊറോണ ബാധിച്ചിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് പകരാന്‍ സാദ്ധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ തന്നെ ഐസോലോഷനില്‍ കഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്.

വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു, ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ ശരണ്‍ പറഞ്ഞു. റഷ്യന്‍ സ്വദേശി ആന്‍ഡ്ര കൊസ്ചീവാണ് ശ്രിയയെ വിവാഹം കഴിച്ചത്. തെന്നിന്ത്യയിലെ മുന്‍നിര നായികയായി തിളങ്ങിയ നടി വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു.

You might also like

Most Viewed