മൂലന്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ?


കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കുന്ന വിഷയത്തിൽ‍ ചർ‍ച്ചകൾ‍ നടക്കുന്ന പശ്ചാത്തലത്തിൽ‍ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. മൂലന്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ എന്ന് ഷമ്മി തിലകൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. 

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്

മൂലന്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ..? തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സന്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വയ്ക്കുന്ന ഇത്തരം റിയൽ എേസ്റ്ററ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്നവരെയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്.

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമനിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?ഒന്നും ചെയ്യാനാവില്ലെന്നറിയാം. കാരണം, നിയമമെന്ന കൈയ്യാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.

പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയ്യാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാവരും അറിയേണ്ടതുണ്ട് എന്നുമാത്രം തൽക്കാലം പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed