രാക്ഷസൻ തെലുങ്കിൽ അനുപമ പരമേശ്വരൻ

ഹൈദരാബാദ്: കഴിഞ്ഞ വർഷം തമിഴകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രം രാക്ഷസൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. നവാഗതനായ രമേഷ് വർമ്മയാണ് ചിത്രം തെലുങ്കിൽ ഒരുക്കുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്കിൽ നായകവേഷത്തിൽ എത്തുന്നത്. അനുപമ പരമേശ്വരനാണ് നായികയാകുന്നത്. ചിത്രത്തിലെ നായികയായി രാകുൽ പ്രീത്, റാഷി ഖന്ന തുടങ്ങിയവരെ പരിഗണിച്ചിരുന്നുവെന്നും പിന്നീട് അനുപമയിലെത്തുകയായിരുന്നു. ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.
വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാർ സംവിധാനം ചെയ്ത തമി് സൈക്കോ ത്രില്ലർ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു.