പാമ്പുകടിയേറ്റയാള്‍ക്ക് മരണം രണ്ട് തവണ!!!

മധ്യപ്രദേശ്: പാമ്പ് കടിയേറ്റ് മരിച്ച യുവാവിനെ ചിതയിലേക്ക് എടുത്തുവച്ചപ്പോള്‍ ജീവന്‍വച്ചു. മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഏവരെയും ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. 23കാരനായ സന്ദീപ് എന്നയുവാവിനെ പാമ്പ് കടിച്ചയുടനെ സമീപത്തെ താന്ത്രികന്റെ വീട്ടിലെത്തിച്ചു. എന്നാല്‍ സന്ദീപ് മരിച്ചുവെന്ന് താന്ത്രികന്‍ വിധിയെഴുതി. കര്‍മ്മകള്‍ക്കായി മൃതദേഹം ചിതയിലേക്ക് എടുത്തുവച്ചപ്പോഴാണ് സന്ദീപ് ഞെരുങ്ങുകയും മുരളുകയും ചെയ്തു. ഉടന്‍തന്നെ വീണ്ടും താന്ത്രികന്റെ വീട്ടിലെത്തിച്ചു. എന്നാല്‍ സന്ദീപ് മരണമടഞ്ഞുവെന്ന് ഇയാള്‍ വിധിയെഴുതി. പോസ്റ്റുമോര്‍ട്ടത്തിനായി ഹോസ്പിറ്റലിലെത്തിച്ചിരിക്കുകയാണ് ബന്ധുക്കള്‍.