സ്വര്‍ണ നിക്ഷേപത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം

ഡൽഹി: കരുതല്‍ സ്വര്‍ണ നിക്ഷേപത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. 558 ടണ്‍ സ്വര്‍ണ നിക്ഷേപമാണ് ഇന്ത്യയ്ക്കുള്ളത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 8133 ടണ്‍ സ്വര്‍ണമാണ് യുഎസിന്റെ നിക്ഷേപം, സ്വര്‍ണ നിക്ഷേപത്തില്‍ ആദ്യ പത്ത് (10) രാജ്യങ്ങള്‍: യുഎസ് - 8133 ടണ്‍, ജര്‍മനി - 3378 ടണ്‍, ഇറ്റലി - 2452 ടണ്‍, ഫ്രാന്‍സ് - 2436 ടണ്‍, ചൈന - 1839 ടണ്‍, റഷ്യ - 1543 ടണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ് - 1040 ടണ്‍, ജപ്പാന്‍ - 765 ടണ്‍, നെതര്‍ലന്‍ഡ് - 612 ടണ്‍, ഇന്ത്യ - 558 ടണ്‍.