യാത്രക്കാരെ കയറ്റാവുന്ന ലോകത്തിലെ ആദ്യ ഡ്രോണ്‍

യാത്രക്കാരെ കയറ്റാവുന്ന ലോകത്തിലെ ആദ്യ ഡ്രോണ്‍ ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചു. ഈഹാങ് 184 എന്നാണ് ഈ പറക്കും ടാക്‌സിയുടെ പേര്. 11,480 അടി വരെ ഉരത്തില്‍ ആളുകളെയും കൊണ്ട് ഈ ഡ്രോണിന് പറക്കാനാകുമെന്നാണ് ചൈനീസ് കമ്പനിയായ ഈഹാങ് അവകാശപ്പെടുന്നത്.
130 കിലോഗ്രാം വരെ ലോഡ് വഹിക്കാന്‍ ശേഷിയുള്ള ഈഹാങ് 184 ഡ്രോണിന് ഒറ്റ സീറ്റാണ് ഉള്ളത്. സീറ്റില്‍ കയറിയിരുന്ന് പോകേണ്ട സ്ഥലം ജിപിഎസ് യൂണിറ്റില്‍ അടയാളപ്പെടുത്തിയാല്‍ ഡ്രോണ്‍ നിങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. വിമാനം പറത്തുന്ന പരീശീലനം ഇതിന് ആവശ്യമില്ല. ഇലക്ട്രോണിക് ഡ്രോണ്‍ 2 മണിക്കൂറുകൊണ്ട് ഫുള്‍ ചാര്‍ജാകും. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 23 മിനുറ്റ് വരെ ഡ്രോണിന് പറക്കാനാകും.
ശരിയായ രീതിയില്‍ ഡ്രോണ്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അടുത്തുള്ള സുരക്ഷിത താവളത്തില്‍ ഇറങ്ങും. അതിനാല്‍ തന്നെ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഒരു കോടി 33 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെയാണ് ഈ പറക്കും ടാക്‌സിയുടെ വില.