വിമാനത്താവളങ്ങള്‍ക്ക് ഇനി മുതൽ രാഷ്ട്രീയക്കാരുടെ പേരില്ല

പുതുതായി നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ പേര് നല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പേരായിരിക്കും ഇനി മുതല്‍ നല്‍കുക. വിമാനത്താവളങ്ങള്‍ക്ക് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നാണ് വിശദീകരണം.ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭയ്ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ ഇതിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് ഏവിയേഷന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങള്‍ക്ക് സൂചന നല്‍കി.കേരളത്തിലെ നെടുംബാശ്ശേരിയിലുള്ള കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം പോലെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പേരായിരിക്കും ഇനി നല്‍കുക.