ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രോഗ്രെസ്റ്റോ പഠനക്യാമ്പ് സംഘടിപ്പിച്ചു

സമഗ്ര നേതൃപരിശീലനം ലക്ഷ്യമാക്കി വിവിധ ഘടകങ്ങളിലെ ഭാരവാഹികൾക്കായി ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രോഗ്രെസ്റ്റോ പഠനക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ടൗൺ കാനൂ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് റഫീഖ് ലത്വീഫി വരവൂരിന്റെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ പ്രസിഡൻറ് സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി അബൂബക്കർ സഖാഫി ക്ലാസെടുത്തു. ‘പ്രവാസികളും ആരോഗ്യപ്രശ്നങ്ങളും’ ശീർഷകത്തിൽ നടന്ന ആരോഗ്യ സെഷന് ഡോ. ഫെമിൻ എറനിക്കൽ നേതൃത്വം നൽകി.
ക്യാമ്പ് അംഗങ്ങൾക്കായി നടത്തിയ മത്സരപ്പരീക്ഷയിൽ സി.കെ. അഹമ്മദ്, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, അബ്ദു രണ്ടത്താണി എന്നിവർ വിജയികളായി. സമാപന ദുആ മജ്‍ലിസിന് സയ്യിദ് അസ്ഹർ ബുഹാരി നേതൃത്വം നൽകി. നാഷനൽ സംഘടന സെക്രട്ടറി ഷംസുദ്ദീൻ പൂക്കയിൽ സ്വാഗതവും ശിഹാബുദ്ദീൻ സിദ്ദീഖി നന്ദിയും പറഞ്ഞു.