പുതുക്കിയ പ്രവാസി പെൻഷൻ അടുത്തമാസം മുതൽ വിതരണം ചെയ്യും


പ്രവാസി ക്ഷേമനിധിയിൽ നിന്നുള്ള പുതുക്കിയ പെൻഷൻ തുക മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം പി.എം.ജാബിർ അറിയിച്ചു. നിലവിൽ പ്രവാസി പെൻഷൻ 2000 രൂപയാണ്. നാട്ടിൽ തിരിച്ചെത്തിയവർക്ക് 3000 രൂപയും നിലവിൽ പ്രവാസജീവിതം നയിക്കുന്നവർക്ക് 3500 രൂപയുമാണ് വർധിപ്പിച്ച പെൻഷൻ തുക . ചൊവ്വാഴ്ചയാണ് സർക്കാരിന്റെ പുതുക്കിയ പെൻഷൻ വിജ്ഞാപനം വന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വർധിപ്പിച്ച തുകയടക്കമുള്ള പെൻഷൻ വിതരണം ചെയ്യാൻ ആരംഭിക്കും. നിലവിൽ 20,000-ത്തിലേറെ ആളുകൾ പ്രവാസി ക്ഷേമനിധിയുടെ കീഴിൽ പെൻഷൻ ആറുലക്ഷത്തിലേറെ പേർ പെൻഷൻ പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. pravasikerala.org എന്ന വെബ്‌സൈറ്റിലൂടെയോ നാട്ടിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പെൻഷൻ പദ്ധതിയിൽ അംഗമാകാം. ഇതുമായി ബന്ധപ്പെട്ട മറ്റ് കൂടുതൽ  വിവരങ്ങൾക്ക് 0096899335751 എന്ന വാട്സാപ്പ് നമ്പറുമായും ബന്ധപ്പപ്പെടാവുന്നതാണ്. 

You might also like

Most Viewed