ബഹ്‌റൈൻ പ്രതിഭ നാടക പുരസ്‌ക്കാരത്തിനുള്ള രചനകൾ ക്ഷണിച്ചു


മനാമ; പ്രഥമ ബഹ്‌റൈൻ പ്രതിഭ നാടക പുരസ്‌ക്കാരത്തിനുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണമെന്നും, പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന, 2019 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുകയെ ന്നും പ്രതിഭാ ഭാരവാഹികൾ വാർത്തകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് 25000 രൂപയുടെ ക്യാഷ് അവാർഡും, ഫലകവും, കീർത്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തിരഞ്ഞെടുക്കുക . നാടക രചനകൾ 2021 സെപ്റ്റംബർ 15 നുള്ളിൽ bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ PDF ആയി ലഭിച്ചിരിക്കേണ്ടതാണ്. ഇതിൽ നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാൻ പാടുള്ളതല്ല. അതേസമയം രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

You might also like

Most Viewed