മനാമ ഗോൾഡ് സിറ്റിയിലെ മോഷണം; രണ്ടുപേർ അറസ്റ്റിൽ
മനാമ ഗോൾഡ് സിറ്റിയിൽ നിന്ന് 2,125 ദീനാർ വിലയുള്ള ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. അറബ് യുവാവും യൂറോപ്യൻ യുവതിയുമാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഷണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.
fgfgfgfg



