ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകൾ
മനാമ
കെഎംസിസി ബഹ്റൈൻ
ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി അനുശോചന കുറിപ്പില്‍ പറഞ്ഞു. നിരവധി പ്രവാസികൾക്ക് അന്നം നൽകുന്ന പവിഴദ്വീപിനെ ഈ നിലയിലെത്തിക്കുന്നതിൽ അദ്ദേഹം നല്‍കിയ സംഭാവനകളേറെയാണ്. പ്രവാസസമൂഹത്തോട് യാതൊരു വിവേചനവും കാണിക്കാതെ ഏവരെയും ചേർത്തുപിടിച്ച ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പ്രവാസികളുടെ സുരക്ഷയ്ക്കായി നിയമങ്ങളുണ്ടാക്കി മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ബഹ്‌റൈനിനെ എത്തിച്ചു. കൊവിഡ് കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായം നൽകാൻ അദ്ദേഹത്തിന് കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നു. ഏറെ ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ബഹ്‌റൈനിന്റെ വികസനത്തിന് വഴിയൊരുക്കിയത്. എല്ലാ രാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിച്ച് ശാന്തിയും സമാധാനവും ലോകത്തിന് പകർന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈന് തീരാനഷ്ടമാണെന്നും രാജ്യത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഒ.കെ കാസിം എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഒഐസിസി ബഹ്റൈൻ
ആധുനിക ബഹ്‌റൈന്റെ ശില്പി ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയകമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഒരു വിവേചനവും ഇല്ലാതെ സ്വദേശികളോടൊപ്പം വിദേശികളെയും ഹൃദയത്തോട് ചേർത്ത് വച്ച ഭരണാധികാരി ആയിരുന്നു.ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വം ആയിരുന്നു. പുതിയ നൂറ്റാണ്ടിൽ ബഹ്‌റൈനെ വികസന കുതിപ്പിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവൺ മെന്റിന് സാധിച്ചു. ലോകത്തിലെ എല്ലാ നന്മകളെയും സ്വന്തം രാജ്യത്ത് നടപ്പിലാക്കുവാൻ അദ്ദേഹം പ്രയത്നിച്ചിരുന്നു. ബഹ്‌റൈനിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഒരു വിവേചനവും നേരിടുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹത്വം. നമ്മുടെ രാജ്യത്ത് ഉത്തരപ്രദേശിൽ ദളിത് വിഭാഗത്തിൽ പെട്ട വ്യക്തിക്ക് ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഭാര്യയുടെ മൃതദേഹം ചുമന്ന്കൊണ്ട് കിലോമീറ്ററുകളോളം പോകേണ്ട അവസ്ഥ ലോകം മുഴുവൻ ചർച്ച ചെയ്ത കാര്യമാണ്. ആ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുവാൻ തയാറായ,ഹൃദയ വിശാലതകൊണ്ട് ലോകത്തെ കീഴടക്കിയ മഹാനായ ഭരണാധികാരി ആയിരുന്നു അദ്ഹമെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റി അനുസ്മരിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുസ്മരിച്ചു. കാലാകാലങ്ങളിൽ പ്രവാസികൾ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും, അവ പരിഹരിക്കുന്നതിന് വേണ്ട നിയമ നിർമ്മാണം നടത്തുന്നതിനും, നടപ്പിലാക്കുന്നതിനും ബഹ്‌റൈൻ പ്രധാനമന്ത്രി ലോകത്തിനു തന്നെ മാതൃകയാണെന്നും അനുസ്മരിച്ചു.
ബഹ്റൈൻ പ്രതിഭ
ഇന്ന് വിട വാങ്ങിയ ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തില്‍ ബഹ്റൈൻ പ്രതിഭ പ്രവർത്തകർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അര നൂറ്റാണ്ടോളം ബഹ്‌റൈൻ ഭരണത്തിന് നേതൃത്വം നല്‍കിയ അതുല്യ വ്യക്തിത്വം ലോകത്തിൽ ഏറ്റവും ദീർഘ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ലോക ഭൂപടത്തിൽ ബഹ്റൈനെ ഇന്ന് കാണുന്ന തരത്തിൽ വികസിപ്പിച്ച ക്രാന്തദർശിയായ ഒരു ഭരണാധികാരിയെയാണ് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയിലൂടെ ദേഹ വിയോഗത്തിലൂടെ ഇന്ത്യക്കാരന്റെ പോറ്റമ്മയായ ഈ രാജ്യത്തിന് നഷ്ടമാകുന്നത്. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു. എണ്ണവരുമാനത്തിന് പുറമെ ബഹ്റൈനെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റി വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതിൽ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച പങ്ക് അവിസ്മരണീയമായിരുന്നു. അദ്ദേഹം കാണിച്ച സ്നേഹവും , ജാഗ്രതയും, വികസന കാര്യത്തിലെ പ്രവാസികളുടെ കറ കളഞ്ഞ സഹകരണവുമായിരിക്കും വിട വാങ്ങിയ രാഷ്ട്രനായകന് പ്രണാമമായി ഇന്ത്യൻ സമൂഹത്തിന് തിരികെ നൽകാൻ കഴിയുക എന്ന് പ്രതിഭ പ്രസിഡണ്ട് കെ.എം.സതീശ് ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംസ്കൃതി ബഹ്‌റൈൻ
ബഹ്‌റൈൻ പ്രധാനമന്ത്രിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു വന്നിരുന്ന ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സംസ്കൃതി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈൻ ഭരണ രംഗത്തെ അതികായകനെയാണ് നമ്മുക്ക് നഷ്ടമായിരിക്കുന്നത്. ബഹ്‌റൈന്റെ വളർച്ചയിൽ പ്രധാനമന്ത്രി വഹിച്ച പങ്കു നിസ്തുലമാണെന്നും, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അദ്ദേഹം നൽകിയ പിന്തുണയും സഹകരണങ്ങളും എന്നും ഓർമിക്കുമെന്നും സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. സംസ്കൃതി ബഹ്റിന്റെ എല്ലാ ഭാരവാഹികളും, വിവിധ റീജിയൻ, യൂണിറ്റ് ഭാരവാഹികൾ ഉൾപ്പടെ സംസ്കൃതി ബഹ്റിന്റെ എല്ലാ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ബഹ്‌റൈൻ രാജകുടുംബത്തിനു ഉണ്ടായിട്ടുള്ള ഈ തീരാനഷ്ടത്തിലുള്ള ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.
ശ്രീ നാരായണ കൾചറൽ സൊസൈറ്റി
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ശ്രീ നാരായണ കൾചറൽ സൊസൈറ്റി ഭാരവാഹികളുടെയും അംഗങ്ങളുടെയും അനുശോചനം അറിയിച്ചു. സൂം ഓൺലൈനിൽ ചേർന്ന മീറ്റിങ്ങിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഇന്ത്യൻ ജനതയോട് നൽകിയ സ്നേഹവും പരിഗണനയും അനുസ്മരിച്ചു
കേരള കാത്തലിക്ക് അസോസിയേഷൻ
ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ കേരള കാത്തോലിക് അസോസിയേഷൻ അനുശോചിച്ചു. ബഹ്‌റൈനിലെ ജനങ്ങൾക്കും, പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട് എന്നു അനുശോചന യോഗം വിലയിരുത്തി. ബഹ്‌റൈൻ രാജ്യത്തിന്റെ വളർച്ചയിലും , വികസനത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നു കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി അഭിപ്രായപ്പെട്ടു. സൂമിൽ ചേർന്ന യോഗത്തിൽ കെസിഎ ഭാരവാഹികളും മുൻ പ്രസിഡണ്ടുമാരായിരുന്ന അരുൾ ദാസ്, വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, തുടങ്ങിയവരും അംഗങ്ങളും സംബന്ധിച്ചു. അന്തരിച്ച പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി കെസിഎയുടെ ഔദ്യോഗിക പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തി വെക്കുന്നതായും, രാജകുടുംബത്തിനും, ബഹ്‌റൈൻ ജനതക്കും, പ്രവാസി സമൂഹത്തിനും നേരിട്ട ദുഖത്തിൽ പങ്കുചേരുന്നതായും കെ സി എ പ്രസിഡന്റ് റോയ് സി ആന്റണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം
ബഹ്റൈൻ പ്രധാനമന്ത്രിയും പവിഴ ദ്വീപിന്റെ സമഗ്ര വികസന പ്രതിഭയും സ്വദേശി വിദേശി പരിഗണനയില്ലാതെ ചേർത്ത് പിടിച്ച ആദരണീയനായ ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും യൂത്ത് വിംഗും സംയുക്തമായി ദുഖം രേഖപ്പെടുത്തി. പതിറ്റാണ്ടുകളായി തന്റെ പദവിയിൽ ഇരുന്നു കൊണ്ട് വിദേശികളായ കച്ചവടക്കാർക്ക് എല്ലാ നിലയിലും സംരക്ഷണം നൽകിയ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം പ്രത്യകിച്ച് മുൻകാല മലയാളികൾക്കും നിലവിലുള്ളവർക്കും ഏറെ ഗുണം ചെയ്തിട്ടുണ്ടന്നും ഫോറം അനുസ്മരിച്ചു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന് പവിഴ ദ്വീപിനെ മനോഹരമാക്കിയ ശൈഖ് ഖലീഫയുടെ ഭരണപാടവം ചരിത്രലിപികളിൽ തുന്നിചേർത്തതാണന്നും അദ്ദേഹത്തിന്റെ വേർപാടിൽ രാജകുടുബത്തിന്റെയും ഭരണകൂടത്തിന്റെയും ബഹ്റൈൻ ജനതയുടെ ദുഖത്തിനോടപ്പം പങ്കാളികളാവുകയാണന്ന് വാർത്താ കുറിപ്പിൽ ഫോറം ചെയർമാൻ ഡോ ജോർജ് മാത്യു, സെക്രട്ടറി ബഷീർ അന്പലായി, സെമീർ ഹംസ എന്നിവർ അറിയിച്ചു.
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ
ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്‌റൈൻ ഇന്ന് കാണും വിധം പ്രധാനമായ അറബ് രാജ്യമായി വികസിപ്പിക്കാൻ ദീർഘകാലം ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും രാജ്യത്തിനും ഭാരതീയർക്കും പ്രിയപ്പെട്ടതായിരിക്കും എന്നും പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ്
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചനം രേഖപ്പെടുത്തി.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്‌റൈൻ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് . ബഹ്‌റൈൻ ന്റെ ഉയർച്ചക്കും ലോകത്തിനു മുന്നിൽ രാജ്യത്തിൻറെ പേരും പ്രശസ്തിയും ഉയർത്തി നിർത്താനും ആധുനിക ബഹ്‌റൈനെ സൃഷ്ടിക്കുന്നതിലും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യ പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിക്കാൻ കഴിഞ്ഞ അപൂർവ്വ വ്യക്തി എന്ന നിലക്കും അദ്ദേഹത്തിന്റെ സേവനങ്ങൾ ലോകം എന്നും ഓർക്കും . പ്രവാസി സമൂഹത്തിനു എന്നും പ്രിയങ്കരനായിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുകയും പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമങ്ങൾ രൂപപ്പെടുത്തനത്തിനും മുൻകൈ എടുത്ത ഭരണാധികാരിയായിരുന്നു . സുദീർഘമായ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിൻറെ വികസനത്തിന് നിരവധി പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് ദേശീയ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബഹ്‌റൈൻ ജനതക്കും അൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിടവാങ്ങൽ തീരാ നഷ്ടമാണ്. ബഹ്‌റൈൻ ജനതക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന് ആത്മശാന്തി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നുബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചിച്ചു .
ഐ വൈ സി സി
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഐവൈസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി,40 വർഷം പ്രയാസങ്ങളും പ്രതിസന്ധികളും അതിജയിചു ഈ രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്, സ്വന്തം രാജ്യത്ത് എന്ന പോലെ പ്രവാസികൾക്കു ജീവിക്കുവാൻ ഇവിടെ അവസരം ഒരുക്കിയ ഭരണാധികാരി ആയിരുന്നു അദ്ദേഹം, പ്രത്യേകിച്ചു ഇന്ത്യൻ സമൂഹത്തിനു അദ്ദേഹം നൽകിയ പിന്തുണ വിസ്മരിക്കാൻ ആകില്ല, അദ്ദേഹത്തിന്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു എന്നു പത്ര കുറിപ്പിൽ ഐവൈസിസി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു
ജനതാ കൾച്ചറൽ സെൻറർ
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെൻറർ അനുശോചനം രേഖപ്പെടുത്തി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ജനതയേയും ഒന്നായി ക്കരുതി ദീർഘവീക്ഷണത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാനെന്ന് ജെ.സി.സി. ഭാരവാഹികളായ സിയാദ് ഏഴംകളം, നജീബ് കടലായി, മനോജ് വടകര എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിനും, ഇന്ത്യൻ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണന്നും ജെ.സി.സി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ഫോറം
ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്‌റൈൻ എന്ന രാജ്യത്തിനും പ്രവാസികൾക്കും തീരാ നഷ്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഏറെ ആദരണീയനും ബഹുമാന്യനും അതിലേറെ ദീർഘവീക്ഷണവും ഉള്ള ഒരു പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടതിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം അതീവ ദുഃഖം രേഘപെടുത്തുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പ്രവാസി ഗൈഡൻസ് ഫോറം
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹവിയോഗം വേദനിപ്പിക്കുന്നതാണെന്നും, സ്വദേശി വിദേശി എന്ന ഭാവഭേദമില്ലാതെ എല്ലാവരെയും സമൻമാരായി കണ്ട് രാജ്യത്തെ പുരോഗതിയുടെ പാതയിലേയ്ക്ക് നയിച്ച പ്രധാനമന്ത്രിയെ രാജ്യം എന്നുമോർക്കുമെന്നും പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി ചെയർമാൻ ഡോ. ജോൺ പനക്കൽ, വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, പ്രസിഡണ്ട് ഇ കെ സലീം, സെക്രട്ടറി രമേഷ് നാരായൺ എന്നിവരാണ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പീപ്പിൾസ് ഫോറം ബഹ്‌റൈൻ
മനാമ: ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ പീപ്പിൾസ് ഫോറം ബഹ്‌റൈൻ ദുഃഖവും,അനുശോചനവും രേഖപ്പെടുത്തി. ബഹ്‌റൈൻ സ്വദേശികൾക്കും, വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന ജനകീയനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്നും, ഇന്നു നമ്മൾ കാണുന്ന ബഹ്‌റൈനെ അഭിവൃദ്ധിയോടെ കെട്ടിപ്പടുക്കാനും, ബഹ്റൈൻ നിവാസികൾക്ക് മികവുറ്റ ജീവിതനിലവാരവും, സുരക്ഷിതത്വവും, സംരക്ഷണവും ഉറപ്പു വരുത്തുവാനും തന്മൂലം ലോക രാജ്യങ്ങളുടെ ശ്രദ്ധയും, നിരവധി അംഗീകാരങ്ങളും നേടിയെടുക്കുവാനും നിർണ്ണായകമായ പങ്കു വഹിച്ച കാരുണ്യത്തിന്റെ ഉദാത്ത മാതൃക കൂടിയായ ലോക നേതാവിനെയാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്നും, ബഹ്‌റൈന്റെ ദുഃഖത്തിലും, പ്രാർത്ഥനയിലും പീപ്പിൾസ് ഫോറവും പങ്കുചേരുന്നുവെന്നും അനുശോചന കുറിപ്പിൽ പ്രതിനിധികൾ അറിയിച്ചു.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വേർപാടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആധുനിക ബഹ്റൈന്റെ വികസനത്തിലും പുരോഗതിയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യത്തിനെതിരെ നടന്ന ഗൂഢാലോചനകൾ പരാജയപ്പെടുത്തുന്നതിലും ശരിയായ വഴിയിൽ മുന്നോട്ടു കൊണ്ട് പോകുന്നതിനും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും കഴിവുകളും സഹായകമായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന വിശേഷണവും അദ്ദേഹത്തിന്റേതായുണ്ട്. പ്രവാസ സമൂഹത്തെ പരിഗണിക്കുകയും വിവേചന രഹിതമായ നിലപാടുകളും നിയമങ്ങളും രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചതായി അസോസിയേഷൻ വിലയിരുത്തി. രാജ്യത്തിന്റെ നിർമാണ പ്രക്രിയയിൽ യുവ സമൂഹത്തിന്റെ കഴിവുകൾ ഉപയോഗപ്പെടുത്താനും വിഭാഗീയതക്കും വിവേചനത്തിനുമെതിരെ സമാധാനത്തിന്റെയും ശാന്തിയുടെയും വഴി സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇന്നത്തെ ബഹ്‌റൈൻ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് സുവിദിതമാണ്. നീണ്ട കാലം മന്ത്രിസഭയെ നയിക്കുകയും സുസ്ഥിര വികസനത്തിനായി പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുമുണ്ട്. അറബ്, ഇസ്‌ലാമിക സമൂഹത്തിന്റെ വിഷയങ്ങളിൽ സക്രിയമായി ഇടപെടുകയും ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായകമായി വർത്തിക്കാനും സാധിച്ചിട്ടുണ്ട്. ബഹ്‌റൈൻ ജനതക്കും ആൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു .പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ജനറൽ സെക്രട്ടറി എം എം സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ
ദീർഘവീക്ഷണവും ഇച്ഛാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. ബഹ്റൈൻ എന്ന പവിഴ ദ്വീപിനെ പ്രവാസികൾ തങ്ങളുടെ പോറ്റമ്മയായി ഹൃദയത്തിലേറ്റാൻ ഹിസ് ഹൈനസ് ഖലീഫയുടെ നിരവധി തീരുമാനങ്ങൾ കാരണമായി. തങ്ങളുടെ കുടുംബത്തിലെ ഒരംഗം നഷ്ടമായതിന്‍റെ ദുഖത്തിലാണ് ഇന്ന് ബഹ്റൈനിലെ പ്രവാസ സമൂഹം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്ക് ചേരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ അടുത്ത ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികൾ നിർത്തിവെക്കുന്നതായും പ്രസിഡണ്ട് നിസാർ കൊല്ലവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
ഇബ്രാഹിം ഹസൻ പുറക്കാട്ടേരി, പ്രസിഡണ്ട്, കെഎംസിസി അറാദ്, ഹിദ്ദ്, ഗലാലി പ്രവിശ്യ
തദ്ദേശിയരേയെന്ന പോലെ പരസഹസ്രം വരുന്ന വിദേശീയരേയും സ്നേഹ വാത്സല്യത്തോടെ ദര്‍ശിക്കുകയും പരിഗണിക്കുകയും ചെയ്ത വിശ്വ വിഖ്യാത ഭരണാധികാരിയും നന്മയുടെ നേര്‍ രൂപവും നേരിന്‍റെ നിറ ചൈതന്യവും പവിഴ ദ്വീപിന്‍റെ അഭിമാനവുമായിരുന്ന ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതോടൊപ്പം മഗ്ഫിറത്തും മര്‍ഹമതുമേകി ജന്നാത്തുന്നഈമിൽ ഉൾപ്പെടുത്തേണമേ എന്ന് പ്രാർത്ഥിക്കുന്നു.
യുപിപി
ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ എക്‌സലൻസി ഷെയ്ക്ക് ഖലീഫയുടെ വേർപാടിൽ യു പി പി ദുഃഖം രേഖപ്പെടുത്തി. ബഹ്റിന്റെ പുരോഗതിക്കായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. ഈ രാജ്യത്ത് ഒരു വേർതിരിവുകളും ഇല്ലാതെ ഏതൊരു പ്രവാസിക്കും ജീവിക്കുവാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. ആധുനിക ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാനാവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു ഷെയ്ക്ക് ഖലീഫഎന്നും യു പി പി അനുസ്മരിച്ചു. രാജകുടുംബത്തോടും ഭരണാധികളോടും ജനങ്ങളോടും ഒപ്പം ഈ വലിയ ദുഃഖത്തിൽ പങ്കു ചേരുന്നതായും യു പി പി പറഞ്ഞു.
മൈത്രി അസോസിയേഷൻ അനുശോചിച്ചു
മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈന്റെ വികസനത്തിലും വളർച്ചയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന നിലക്ക് അദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രവാസ സമൂഹത്തെചേർത്ത് പിടിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആധുനിക ബഹ്‌റൈൻ രൂപപ്പെടുത്താനും രാജ്യത്ത് സമാധാനവും ശാന്തിയും സാധ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ദീർഘ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്‌തു. വിവിധ മേഖലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബഹ്‌റൈൻ ജനതക്കും ആൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന് ആത്മശാന്തി ലഭിക്കട്ടേയെന്ന് പ്രാർഥിക്കുകയും ചെയ്തു.
കണ്ണൂർ എക്സ്പാറ്റ്സ് - ബഹ്റൈൻ
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്സ് - ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ജനതയേയും ഒന്നായിക്കരുതി ദീർഘവീക്ഷണത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാനെന്ന് ഭാരവാഹികളായ നജീബ് കടലായി, ബേബി ഗണേഷ് , മൂസ ഹാജി എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിനും, ഇന്ത്യൻ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണന്നും അഭിപ്രായപ്പെട്ടു.
ആലപ്പുഴ പ്രവാസി അസോസിയേഷൻ
പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ നിര്യാണത്തിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ അതീവ ദുഃഖം രേഖപ്പെടുത്തി. വീഡിയോ കോൺഫെറൻസ് വഴി കൂടിയ അടിയന്തിര യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ ബഹ്‌റൈൻ നേടിയിട്ടുള്ള പുരോഗതിയിൽ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബംഗ്ലാവിൽഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സലൂബ് കെ ആലിശ്ശേരി,സജി കലവൂർ, വിജയലക്ഷ്മി രവി, അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, സീന അൻവർ, ജോർജ് അന്പലപ്പുഴ, അനിൽ കായംകുളം, ഹാരിസ് വണ്ടാനം, ജയലാൽ ചിങ്ങോലി, സുൾഫിക്കർ ആലപ്പുഴ, ജോയ് ചേർത്തല എന്നിവർ അനുശോചന പ്രസംഗം നടത്തി.
പടവ് കുടുംബ വേദി
ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ പടവ് കുടുംബ വേദി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, രാജ്യത്തിന്റെ ക്രമസമാധാനം നിലനിർത്തി, രാജ്യത്തിന്റെ വികസനത്തിനായി പല പദ്ധതികൾ നിലവിൽ കൊണ്ട് വരികയും ചെയ്ത അദ്ദേഹത്തിന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാട് ബഹ്‌റൈൻ ജനതയ്ക്കും, പ്രവാസസമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ പടവ് കുടുംബവേദി അനുശോചനം അറിയിക്കുന്നതോടൊപ്പം,
അദ്ദേഹത്തിന്റെ ആത്മ ശാന്തി യ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ബഹ്‌റൈൻ ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ
ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു .സൂമിൽ നടന്ന അനുശോചന യോഗത്തിൽ ഓൾ കേരള ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിഷൻ സംസ്ഥാന ചെയർമാൻ റിയാസ്ഖാൻ , ബഹ്‌റൈൻ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം എക്സിക്യൂട്ടീവ് മെമ്പർമാരായ ശിഹാബ് കറുകപത്തുർ , സ്റ്റെഫി , ഷംസീർ ,രാജീവ് , റഫീഖ് ,രജീഷ്റാംസൺ ,ഷമീർ ,ആൽബിൻ,അനീഷ് ,ജാസിം , ജോൺസൺ ഫോർട്കൊച്ചി ,സലീൽ ,ഡെയ്ൽ ,അനസ് കായകുളം , സൽമാൻ കരിപ്പാകുളം ,എന്നിവർ പങ്കെടുത്തു അനുശാചനം അറിയിച്ചു.
ബഹ്റൈൻ കേരള സോഷ്യൽ ഫോറം
ബഹ്റൈൻ എന്ന കൊച്ചു രാജ്യത്തെ ആഗോള തലത്തിൽ പ്രശസ്തമാക്കിയതിന്റെ നായകനും തന്റെ ദീർഘവീക്ഷണത്തിൽ പതിറ്റാണ്ടുകളായി സമഗ്ര വികസനത്താൽ പവിഴ ദ്വീപിനെ ആധുനികരീതിയിൽ വികസിപ്പിച്ചെടുത്ത അതുല്യ പ്രതിഭാ ശില്പിയുമായ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏറെ സ്നേഹ സന്പന്നായ ആദരണീയനായ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം അതീവ ദുഖം രേഖപ്പെടുത്തി. ലോക ഭരണ നേതാക്കളിൽ ഏറെക്കാലം പ്രധാനമന്ത്രി പദവിയിൽ സ്ഥാനം വഹിച്ച എന്ന അപൂർവ്വ ബഹുമതിയോടു കൂടിയോടെ അദ്ദേഹം വിടപറയുബോൾ പവിഴ ദീപിന്റെ ആധുനിക രീതിയിലള്ള വളർച്ചക്ക് ദീർഘവീക്ഷണത്തോടെയാണ് സമഗ്ര മേഘലയിലും നടപ്പിലാക്കിയെതെന്നും ബികെഎസ്എഫ് അനുസ്മരിച്ചു. ഇന്ത്യക്കാരോട് പ്രത്യകം സ്നേഹം എപ്പോഴും തന്റെ ജീവിത വഴിയിൽ അദ്ദേഹം പുലർത്തിയത് ഓരോ ഇന്ത്യക്കാരനും മറക്കാൻ കഴിയാത്തതാണന്നും വലിയ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം ആ സ്നേഹം ആവോളം നമുക് നൽകിയത് പതിറ്റാണ്ടുകളായി ബഹ്റൈനിൽ മുൻകാല പ്രവാസം നയിച്ചിരുന്നവർക്കും നിലവിൽ പവിഴ ദ്വീപിൽ പ്രവാസം നിലനിറുത്തുന്നവർക്കും മറക്കാൻ കഴിയാത്തതാണന്നും ബികെഎസ്എഫ് വാർത്താ കുറിപ്പിൽ അറിയിച്ചു. ആദരണീയരായ ബഹ്റൈൻ രാജകുടുബത്തോടും ഭരണകൂടത്തിനോടും ദുഖത്തിൽ പങ്ക് ചേർന്ന് സ്വദേശി വിദേശികളോടൊപ്പം ബികെഎസ്എഫ് അനുശോചനം അർപ്പിക്കുന്നു.
ബഹ്റൈൻ ഐസിഎഫ്
ബഹ്‌റൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഐ സി എഫ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആധുനിക ബഹ്‌റൈനിന്റെ നിർമ്മിതിയിൽ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹം പ്രജാവത്സലനും പ്രവാസി സമൂഹത്തോട് വലിയ അനുകമ്പ കാണിച്ച ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ബഹ്‌റൈൻ രാജകുടുംബത്തിനും ജനങ്ങൾക്കും ഉണ്ടായിട്ടുള്ള ദുഃഖത്തിൽ പങ്കു ചേരുന്നു- ഐ സി എഫ് അനുശോചനകുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാളെ വ്യാഴം രാത്രി എല്ലാ ഐ സി എഫ് കേന്ദ്രങ്ങളിലും പ്രാർത്ഥനാസദസ്സുകൾ സംഘടിപ്പിക്കുമെന്നും ഐ സി എഫ് നേതാക്കൾ വ്യക്തമാക്കി. ശൈഖ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാരും ദുഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്‌റൈൻ എന്ന കൊച്ചു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാക്കുകയും ചെയ്ത നന്മ നിറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നു കാന്തപുരം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരണീയരായ ബഹ്‌റൈൻ ഭരണകൂടത്തിനും ജനതക്കും ഉണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും സർവ്വശക്തൻ അദ്ദേഹത്തിന്റെ പാരത്രികജീവിതം സന്തോഷത്തിൽ ആക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹ്‌റൈൻ
ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം നികത്താൻ പറ്റാത്തതാണെന്നും രാജ്യത്തിന്റെ പുരോഗതിക്കും പ്രവാസികളുടെ ക്ഷേമ കാര്യങ്ങളിലും അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഭിപ്രായപ്പെട്ടു. ദീർഘ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ചു എല്ലാവർക്കും ഒരു പോലെ പ്രിയങ്കരനായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ഖലീഫ കുടുംബത്തിന്റെ വിഷമത്തിൽ പങ്ക് ചേരുന്നതായും അറിയിച്ചു . മോക്ഷ പൂർണ്ണമായ പരലോക ജീവിതത്തിനു വേണ്ടിയും നിത്യ ശാന്തിക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഗുരുകൃപ കൂട്ടായ്മ
അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയെ ഗുരുകൃപ കൂട്ടായ്മ അനുസ്മരിച്ചു. സദാ കർമ്മനിരതൻ ആയ വ്യക്തിത്വം. എല്ലാ വിദേശികളെയും സ്വന്തം പ്രജകളെ പോലെ കണ്ടു ചേർത്തു പിടിച്ച ഭരണാധികാരി, അത്യന്തം ദീർഘ വീക്ഷണത്തോടെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിൽ എന്നും മാതൃക ആയ നയ തന്ത്രജ്ഞൻ ആയിരുന്നു ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്ന് ഗുരുകൃപ കൂട്ടായ്മ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഗുരുകൃപ കൂട്ടായ്മയുടെ എല്ലാ കുടുംബ അംഗങ്ങളും അദ്ദേഹത്തിൻറെ വിയോഗത്തിൽ വേദനിക്കുന്ന ബഹറിൻ ജനതക്കൊപ്പം ചേർന്നു നിൽക്കുകയും അഗാധമായ ദുഃഖം രേഖപെടുത്തുന്നു എന്നും കൂട്ടായ്മക്ക് വേണ്ടി സതീഷ് കുമാർ, അജികുമാർ, അജിത് പ്രസാദ്, ജയൻദേവരാജ് എന്നിവർ അറിയിച്ചു
ഹരിഗീതപുപരം ബഹ്റൈൻ
ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ഹരിപ്പാട് പ്രവാസി കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈൻ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈന്റെ വളർച്ചക്കും വികസനത്തിനും ശ്രെദ്ധയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാനമന്ത്രിയുടെ വിയോഗം ബഹ്‌റൈൻ ജനതക്കും ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും ഒരുപോലെ തീരാ നഷ്ട്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്കു ചേരുന്നതിനോടൊപ്പം പരേതന് ആത്മശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മാതാ അമൃതനന്ദമായി സേവാ സമിതി
ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ മാതാ അമൃതനന്ദമായി സേവാ സമിതി എക്സിക്യുട്ടീവ് കമ്മിറ്റിയും അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ശക്തമായ ഭരണം കാഴ്ച്ച വച്ച മികച്ച ഒരു ഭരണാധി കാരിയെ ആണ് നമുക്ക് നഷ്ടമായത്, പ്രവാസികൾക്ക് എന്നും താങ്ങും തണലുമായ അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാവാത്തതാണെന്ന് മാസ്സ് കോർഡിനേറ്റർ സുധീർ തിരുനിലെത്ത് എടുത്തു പറഞ്ഞു. അതുപോലെ എക്കാലത്തും ഇന്ത്യയുടെ ഒരു ആത്മ സുഹൃത്തിനെ ആണ് നഷ്ടപ്പെട്ടത്.ഈ വേർപാടിൽ ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവ് നിത്യ ശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ എക്‌സലൻസി ഷെയ്ക്ക് ഖലീഫയുടെ വേർപാടിൽ ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഗാധ ദുഃഖം രേഖപ്പെടുത്തി. ബഹ്റിന്റെ ഉയർച്ചക്കും പുരോഗതിക്കു മായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള ഷെയ്ക്ക് ഖലീഫ ലോകത്തിനുമുന്നിൽ ബഹ്റിന്റെ പേരും പ്രശസ്തിയും ഉയർത്താനും രാജ്യത്തു സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യ പങ്കു വഹിച്ച ഏറ്റവും ആദരീയണനായ ഒരു ഭരണാധികാരിയായിരുന്നു . ദീർഘ വീഷണവും ഇച്ഛാശക്തിയും പ്രവാസികളോട് പ്രത്യേകിച്ചും ഇന്ത്യക്കാരോട് സഹനുഭൂതിയുള്ള ഒരു ഭരണാധികാരിയായിരുന്നു ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ.ഈ രാജ്യത്ത് ഒരു വേർതിരിവുകളും ഇല്ലാതെ ഏതൊരു പ്രവാസിക്കും ജീവിക്കുവാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. ആധുനിക ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാൻ ആവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു ഷെയ്ക്ക് ഖലീഫഎന്നും കെ പി ഫ് അംഗങ്ങൾ അനുസ്മരിച്ചു. ബഹ്‌റൈൻ ജനതയ്ക്കും രാജ കുടുംബങ്ങൾക്കും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. രാജകുടുംബത്തോടും ഭരണാധികളോടും ജനങ്ങളോടും ഒപ്പം ഈ വലിയ ദുഃഖത്തിൽ പങ്കു ചേരുന്നതായും കെ പി ഫ് അംഗങ്ങൾ അറിയിച്ചു.
കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും ഇന്ത്യയുമായും പ്രവാസി സമൂഹവുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ട്ടമാണെന്നും കൊയിലാണ്ടി കൂട്ടം വിലയിരുത്തി. ഒട്ടേറെ കാരുണ്യ സഹായങ്ങൾ നൽകിയത് മറക്കാനാവാത്തതാണെന്നും ബഹ്‌റൈന്റെ വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ബഹ്റൈൻ നന്തി കൂട്ടായ്മ
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്റൈൻ നന്തി കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈൻ പ്രധാനമന്ത്രിയെന്ന നിലയിൽ വളരെ നല്ല ഭരണാധികാരിയായിരുന്ന ശൈഖ് ഖലീഫ ഇന്ത്യയുമായും പ്രവാസി സമൂഹവുമായും വളരെ നല്ല അടുപ്പം വെച്ച് പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസികൾക്ക് കനത്ത നഷ്ട്ടമാണെന്നും ബഹ്റൈൻ നന്തി കൂട്ടായ്മ വിലയിരുത്തി. അശരണർക്കായി എണ്ണമറ്റ സഹായങ്ങൾ നൽകിയത് മറക്കാനാവാത്തതാണെന്നും ബഹ്‌റൈൻ ഇന്നത്തെനിലയിൽ കിടമറ്റതാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും കൂട്ടായ്മ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
"മാഫ് " ബഹ്റൈൻ
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ "മാഫ് " ബഹ്റൈൻ ഭാരവാഹികൾ അനുശോചനം അറിയിച്ചു. അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നല്‍കിയ അദ്ദേഹത്തിന് ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക കരുതലുണ്ടായിരുന്നു. ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് ''മാഫ് " ബഹ്റൈൻ പ്രസിഡൻ്റ് അനിൽ മടപ്പള്ളി, സിക്രട്ടറി സിറാജ് , ജോ. സിക്രട്ടറി വിനീഷ് വിജയൻ എന്നിവർ അറിയിച്ചു.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ
ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ പത്തനംതിട്ട പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. വിദേശികൾക്ക് അവരുടെ ഇഷ്ടത്തിന് അവരുടെ ആചാരാനുഷ്ഠാനങ്ങളോടെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്ന മഹത്തായ ഒരു ഗൾഫ് രാജ്യത്തിന്റെ ആദരണീയനായ പ്രധാനമന്ത്രി യാത്രയായി. ദീർഘവീക്ഷണവും ഇച്ഛാശക്തിയും പ്രവാസി സമൂഹത്തോട് സഹാനുഭൂതിയും ഉള്ള മികച്ച ഭരണാധികാരി ആയിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.
കുടുംബ സൗഹൃദവേദി
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളെ വളരെയധികം സ്നേഹത്തോടും കരുതലോടും കണ്ട ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. തന്റെ രാജ്യത്തെ ജനങ്ങളെ സ്നേഹിച്ചിരുന്നത് പോലെ തന്നെയാണ് പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നത്. വളരെയധികം ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയെ ആണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ കൂടെ നഷ്ടമായത് എന്ന് കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട്, സെക്രട്ടറി എബി തോമസ്, രക്ഷാധികാരി അജിത് കുമാർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ് തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുഹറഖ് മലയാളി സമാജം
പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി, കഴിഞ്ഞ 40 വർഷകാലം ബഹ്‌റൈന്റെ സമഗ്ര വികസനത്തിനു അതുല്യമായ സംഭാവന ചെയ്ത വ്യക്തിത്വം ആയിരുന്നു അദ്ദേഹം എന്നു അനുശോചന കുറിപ്പിൽ പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുജ ആനന്ദ്, ട്രഷറർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ബഹ്റൈൻ
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചിച്ചു.ബഹ്റിന്റെ വികസനത്തിൽ പ്രധാന പങ്ക്വഹിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടത് എന്ന് പ്രസിഡന്റ് മുഹമ്മദ് മൻസൂർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.പ്രവാസികളെ കരുതുകയും,സ്നേഹിക്കുകയും ചെയ്ത ഭരണകത്താവായിരുന്നു അദ്ദേഹം.മറ്റ് രാജ്യങ്ങളുമായി ഊഷ്മള ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന അദ്ദേഹം ലോകം മുഴുവൻ സമാധാനവും ശാന്തിയും പുലരണമെന്ന് ആഗ്രഹിച്ചിരുന്ന ഭരണകർത്താവായിരുന്നു എന്നും അനുശോചന സന്ദേശത്തിലറിയിച്ചു.
വോയിസ് ഓഫ് മാന്പ, ബഹ്റൈൻ
ബഹ്റൈൻ പ്രധാനമന്ത്രിയും പവിഴ ദ്വീപിന്റെ സമഗ്ര വികസന പ്രതിഭയും സ്വദേശി വിദേശി പരിഗണനയില്ലാതെ എല്ലാവരെയും ചേർത്ത് പിടിച്ച ആദരണീയനായ പ്രിൻസ് ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ "വോയിസ് ഓഫ് മാമ്പ ബഹ്റൈൻ ചാപ്റ്റർ അനുശോചനം അറിയിച്ചു .അദ്ദേഹത്തിന്റ വേർപാടിൽ രാജകുടുംബത്തോടും ബഹ്‌റൈൻ ജനതയോടുമൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നതായി അഡ്മിന്മാരായ റഹൂഫ് ,അബ്ദുൽഖാദർ ,സിറാജ് ,ശഹീദ് ,നവാസ് ,ഇഖ്ബാൽ ,ശരീഫ് എന്നിവർ അറിയിച്ചു .
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്.ബഹ്റിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.സ്വന്തം ജനതയെപ്പോലെ പ്രവാസികളെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്ത ഭരണകർത്താവായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറുപ്പിൽ അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി അദ്ദേഹം ഊഷ്മളബന്ധമാണ് കാത്ത് സൂക്ഷിച്ചിരുന്നത്.ലോകത്തിൽ സമാധാനം പുലരുന്നതിന് അദ്ദേഹം മുൻകൈ എടുത്തിരുന്നു എന്നും "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" അനുസ്മരിച്ചു
കാൻസർ കെയർ ഗ്രൂപ്പ്, ബഹ്റൈൻ
മികച്ച ഭരണാധികാരിയും, സഹാനുഭൂതിയോടെ രോഗികൾ അടക്കമുള്ള അർഹരെ സഹായിക്കുന്ന മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചു കൊടുത്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയും മുഴുവൻ അംഗങ്ങളും ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതായും അവർ അറിയിച്ചു.
തണൽ ബഹ്‌റൈൻ ചാപ്റ്റർ
ബഹ്‌റൈന്റെ സർവ്വതോൻമുഖമായ പുരോഗതിക്കായി കഠിനമായി പ്രയത്‌നിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഷെയ്ക്ക് ഖലീഫ. രാജാവിനോടും മറ്റു ഭരണാധികളോടും ചേർന്ന് അക്ഷരാർത്ഥത്തിൽ രാജ്യത്തെ പുതിയൊരു ദിശയിലേക്കു കൊണ്ടുപോവുകയായിരുന്നു ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ക്ക് ഖലീഫ മറ്റു ഭരണാധികാരികളെ പോലെ തന്നെ ബഹ്‌റൈൻ പ്രവാസി സമൂഹത്തെ ഏറെ അനുകന്പയോടെ നോക്കിക്കണ്ട ഭരണാധികാരി കൂടിയായിരുന്നു ഷെയ്ക്ക് ഖലീഫ എന്നും തണൽ ബഹ്‌റൈൻ ചാപ്റ്റർ അനുസ്മരിച്ച്ചു. ബഹ്‌റൈൻ രാജ കുടുംബത്തിനും ജനതക്കും ഗവൺമെന്റിനും ഉണ്ടായ ഈ വലിയ നഷ്ടത്തിൽ അഗാധമായ ദുഖവും തണൽ ബഹ്‌റൈൻ ചാപ്റ്റർ രേഖപ്പെടുത്തി.
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം
ബഹ്റൈൻ പ്രധാനമന്ത്രിയും പവിഴ ദ്വീപിന്റെ സമഗ്ര വികസന പ്രതിഭയും സ്വദേശി വിദേശി പരിഗണനയില്ലാതെ എല്ലാവരെയും ഒരുപോലെ ചേർത്ത് പിടിച്ച ആദരണീയനായ പ്രിൻസ് ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാട് ബഹറിനെ സംബന്ധിച്ചു നികത്താനാകാത്ത ഒരു നഷ്ടം ആണ്. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന് പവിഴ ദ്വീപിനെ ഉന്നതിയിലേക്ക് ഉയർത്തിയ ശൈഖ് ഖലീഫയുടെ ഭരണപാടവം ചരിത്രലിപികളിൽ തുന്നിചേർത്തതാണന്നും അദ്ദേഹത്തിന്റെ വേർപാടിൽ രാജ കുടുബത്തിന്റെയും ഭരണകൂടത്തിന്റെയും ബഹ്റൈൻ ജനതയുടെ ദുഖത്തിനോടപ്പം പങ്കാളികളാവുകയാണന്ന് മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം വാർത്താ കുറിപ്പിൽ അറിയിച്ചു.
നവ ഭാരത് ബഹ്‌റൈൻ
ബഹ്‌റൈനെ പൂരോഗതിയുടെ ഉന്നതിലിക്ക് നയിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ദീർഹവീക്ഷണവും ഇച്ഛശക്തിയും ആധുനിക ബഹ്‌റൈന്റെ വികസനപുരോഗതിയെലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പ്രവാസികൾക്ക് എന്നും താങ്ങും തണലുമായ അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാവാത്തതാണ് എന്ന് നവ ഭാരത് ബഹ്‌റൈൻ ജനറൽസെക്രട്ടറി പ്രദീപ് കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു .
പ്ളഷർ റൈഡേർസ് ബഹ്റൈൻ
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബഹറിനിലെ പ്രമുഖ മോട്ടോർ സൈക്കിൾ റൈഡിംഗ് ഗ്രൂപ്പായ പ്ളഷർ റൈഡേർസ് ബഹ്റൈിൻ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റ്റെ അടുത്ത സുഹൃത്തും, ബഹറിനിലെ ഭാരതീയ സമൂഹത്തോട് അത്യധികം അടുപ്പം പുലർത്തുകയും, ബഹ്റൈന്റെ സമഗ്ര വികസനത്തിൽ അര നൂറ്റാണ്ടിലേറെയായി സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഷേക്ക് ഖലീഫ, അറബ് ലോകത്തെ നിലവിലെ ഏറ്റവും മുതിർന്ന നേതാവും, ലോകരാജ്യങ്ങളാൽ ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു. പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ബഹ്‌റൈനില്‍ ഒരാഴ്ച്ചത്തെ ഔദ്യോഗിക ദുഃഖാചരണത്തെ തുടർന്ന് പ്ളഷർ റൈഡേർസ് ഗ്രൂപ്പ് തങ്ങളുടെ ഒരാഴ്ചത്തെ എല്ലാവിധ പ്രവർത്തനങ്ങളും നിർത്തി വച്ചതായി അറിയിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടുമായി ചേർന്ന് പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന മോട്ടോർ സൈക്കിൾ റൈഡും റദ്ധാക്കിയതായി അറിയിച്ചു.
തുന്പമൺ പ്രവാസി അസ്സോസിയേഷൻ
തുന്പമൺ പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ സൗദിയാ ചാപ്റ്റർ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തി. ബഹ്റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അദ്ലിയിൽ വച്ച് കൂടിയ അടിയന്തര യോഗത്തിൽ അസ്റ്റാസിയേഷൻ പ്രസിഡന്റ് ജോജി ജോർജ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു പ്രധാനമന്ത്രി ലോകരാജ്യങ്ങൾ ക്കും പ്രവാസികൾക്കും ചെയ്ത സേവനങ്ങളും ഗുണങ്ങളും വിലമതിക്കാനാവാത്തതാണന്നു യോഗം വിലയിരുത്തി.
രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ
ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ അനുശോചനം രേഖപ്പെടുത്തി. വിദേശികളെ പ്രത്യേകിച്ചും ഇന്ത്യൻ ജനതയെ ചേർത്തു പിടിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് ആർ.എസ്.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്‌റൈൻ ഐ എം സി സി
അഭിനവ ബഹ്‌റൈന്റെ ശില്‍പ്പികളിൽ പ്രധാനിയും പ്രധാനമന്ത്രിയും ആയിരുന്നപ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ഐ എം സി സി അനുശോചനവും ദുഖവും രേഖപ്പെടുത്തി. പ്രവാസികളോട് ഏറെ മമതയും കാരുണ്യവും കാണിച്ചിരുന്ന ഷെയ്ഖ് ഖലീഫ ബഹ്റൈനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതില്‍ വലിയ പങ്ക് വഹിച്ച ഭരണാധികാരി ആയിരുന്നു എന്നും ബഹ്‌റൈൻ ഐ എം സി സി അനുസ്മരിച്ചു. ഈ ദുഖത്തിൽ ബഹ്‌റൈൻ ഐ എം സി സി യും പങ്ക് ചേരുന്നതായി പ്രസിടണ്ട് പുളിക്കൽ മൊയ്തീൻ്‍ കുട്ടിയും ജനറല്‍സെക്രട്ടറി കാസിം മലമ്മൽ, ട്രഷറർ പി വി സിറാജ് എന്നിവര്‍ സംയുക്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സോഷ്യൽ വെൽഫയർ അസോസിയേഷൻ
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ സോഷ്യൽ വെൽഫയർ അസോസിയേഷൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്‌റൈൻ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന വിശേഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തോട് അത്യധികം അടുപ്പം പുലർത്തുകയും ചെയ്ത ജനകീയനായ ഭരണാധികാരിയെയാണ് നമുക്ക് നഷ്ടമായത്. ആധുനിക ബഹ്‌റൈനെ അഭിവൃദ്ധിയോടെ കെട്ടിപ്പടുക്കാനും ബഹ്റൈൻ നിവാസികൾക്ക് മികവുറ്റ ജീവിത നിലവാരവും സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുവാനും തന്മൂലം ലോക രാജ്യങ്ങളുടെ ശ്രദ്ധയും നിരവധി അംഗീകാരങ്ങളും നേടിയെടുക്കുവാനും നിർണ്ണായകമായ പങ്കുവഹിച്ച ലോക നേതാവിനെയാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ബഹ്‌റൈന്റെ ദുഃഖത്തിലും പ്രാർത്ഥനയിലും സോഷ്യൽ വെൽഫയർ അസോസിയേഷനും പങ്കുചേരുന്നതായി സോഷ്യൽ വെൽഫയർ അസോസിയേഷൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സമസ്ത ബഹ്റൈൻ
ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ അനുശോചിച്ചു. നീണ്ട നാലു പതിറ്റാണ്ടു കാലം ഈ രാജ്യത്തെ സുസ്ഥിതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിൽ പ്രധാനമന്ത്രി വഹിച്ച പങ്ക് വളരെ വലുതാണ്,പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. സ്വന്തം രാജ്യത്ത് എന്ന പോലെ പ്രവാസികൾക്കും ഇവിടെ എല്ലാ ആനുകൂല്യങ്ങളോടെയും അവകാശങ്ങളോടെയും സന്തുഷ്ട ജീവിതം നയിക്കാനദ്ദേഹം അവസരമൊരുക്കിയിരുന്നു.ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇന്ത്യന്‍ ഭരണാധികാരികളെയും നേതാക്കളെയും പ്രത്യേകം പരിഗണിക്കാനും നയതന്ത്രബന്ധങ്ങള്‍ നിലനിര്‍ത്താനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ബഹു. പാണക്കാട് ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ബഹ്റൈനിലെത്തിയപ്പോൾ അവരെ സ്വീകരിച്ചതും കൂടിക്കാഴ്ചക്ക് അവസരം നൽകിയതും ഓർക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ബഹ്റൈന്‍ രാജാവിനും മറ്റു ഭരണാധികാരികൾക്കും കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും സമസ്ത ബഹ്റൈന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല
ബഹ്‌റൈൻ എന്ന പവിഴദ്വീപിന്റെ പുരോഗതിക്കുവേണ്ടി ദീർഘവീക്ഷണത്തോടെ നേതൃത്വം കൊടുക്കുകയും സ്വദേശികളെപ്പോലെ തന്നെ പ്രവാസിസമൂഹത്തെയും സ്നേഹിക്കുകയും ചെയ്ത അർപ്പണബോധവും ഇച്ഛാശക്തിയും ഉള്ള ഭരണാധികാരിയായിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹം ഈ രാജ്യത്തു അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങൾക്കും വിവേചനരഹിതമായ നിലപാടുകൾ രൂപപ്പെടുത്തിയ വലിയ മനസിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല അനുശോചനം അറിയിച്ചു.

