ഖത്തര്‍ ഇനി 'ഇ-മാലിന്യ മുക്തരാജ്യം'
ഖത്തര്‍ :'ഇ-മാലിന്യ മുക്ത രാജ്യം' എന്ന ലക്ഷ്യവുമായി ഖത്തര്‍ ഫൗണ്ടേഷന്‍ നടത്തുന്ന ഇലക്‌ട്രോണിക് മാലിന്യ പുനഃസംസ്കരണ (ഇ-വേസ്റ്റ് റീ-സൈക്ലിങ്) കാമ്ബയിന്‍ വന്‍ വിജയത്തിലേക്ക്. ഇതേത്തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ ഇ -മാലിന്യങ്ങള്‍ പുനഃചംക്രമണത്തിന് വിധേയമാക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യു.എഫ്) ലക്ഷ്യമിടുന്നു. കഴിയുന്ന വിധത്തില്‍ ഇ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയെന്നതാണ് കാമ്ബയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യു.എഫിന്‍റെ ആരോഗ്യ സുരക്ഷാ പരിസ്ഥിതി ഡയറക്ടറേറ്റിലെ പരിസ്ഥിതി വിദഗ്ധന്‍ അയിഷ ഗാനി വിലയിരുത്തി.
ഇ-മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനുമായി ക്യു.എഫ് അടുത്തിടെ കാമ്ബയിന്‍ സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ക്യാംപെയിന് ലഭിച്ചത്. ഏഴു ദിവസങ്ങള്‍ കൊണ്ട് 4.5 ടണ്‍ ഇമാലിന്യങ്ങളാണ് ശേഖരിച്ചത്. എജ്യൂക്കേഷന്‍ സിറ്റിയിലും ക്യു.എഫിന്‍റെ വിവിധ സ്ഥലങ്ങളിലുമായി സ്ഥാപിച്ച കണ്ടെയ്നറുകള്‍ മുഖേനയായിരുന്നു ഇ-മാലിന്യങ്ങള്‍ ശേഖരിച്ചത്.
ക്യു.എഫിന്‍റെ വിവിധ സെന്‍ററുകള്‍, സ്കൂളുകള്‍ എന്നിവ മുഖേന വ്യക്തിഗതാടിസ്ഥാനത്തിലും ഇ -മാലിന്യം ശേഖരിച്ചു. ഖത്തറില്‍ വര്‍ധിച്ചുവരുന്ന ഇമാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കാമ്ബയിന്‍. ഇ-മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്നതും പുതിയ നീക്കമാണ് .

