വാറ്റ് ജനുവരിയിൽ തന്നെ; ഒന്നാം ഘട്ടത്തിൽ വൻ കമ്പനികൾ മാത്രം രജിസ്റ്റർ ചെയ്താൽ മതി

മനാമ: രാജ്യത്ത് 2019 ജനുവരിയിൽ തന്നെ മൂല്യ വർധിത നികുതി സമ്പ്രദായം (വാറ്റ്) നടപ്പിൽ വരുത്തുമെന്ന് ഉറപ്പായി. ആദ്യ ഘട്ടം ജനുവരി 1 തന്നെ ആരംഭിക്കുന്നതിനാൽ കമ്പനികളും സംരംഭകരും ഇത് നടപ്പിൽ വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ഡവലപ്പ്മെന്റ് ആൻഡ് റവന്യു പോളിസി അസി.അണ്ടർ സെക്രട്ടറി റാണാ ഫാഖിഹി വ്യക്തമാക്കി. വാർഷിക വിറ്റു വരവ് 5 മില്യണിൽ കൂടുതൽ ഉള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ വാറ്റ് സമ്പ്രദായം സ്വീകരിക്കേണ്ടത്. ഇത്തരം കമ്പനികൾ നാഷണൽ ബ്യുറോ ഫോർ ടാക്‌സേഷനിൽ (എൻ ബി ടി) രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 2019 ജനുവരി 1 വരെ സ്വീകരിക്കും. വാറ്റ് സംബന്ധിച്ച സംശയ ദൂരീകരണം നടത്തുന്നതിന് എൻ ബി ടി ഇപ്പോഴും സജ്ജമാണെന്നും 8000 8001എന്ന കോൾ സെന്ററിൽ വിളിച്ചാൽ നിർദേശങ്ങൾ നൽകുമെന്നും അണ്ടർ സെക്രട്ടറി അറിയിച്ചു.
കേന്ദ്രീകൃത ഇമെയിൽ വിലാസം vat@mof.gov.bh .൯൪ ഓളം അവശ്യ വസ്തുക്കൾ വാറ്റിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .കൂടാതെ വിദ്യാഭ്യാസം,ആരോഗ്യ രംഗം അടക്കമുള്ള എക്സികുട്ടീവ് റഗുലേഷനിൽ പരാമർശിച്ചിട്ടുള്ളവയും വാറ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.2015 ലെ ജി സി സി റിയാദ് സമ്മിറ്റിലാണ് വാറ്റ് സംബന്ധിച്ച എക്സികുട്ടീവ് റഗുലേഷൻ കരാർ നടപ്പിൽ വന്നത്.