‘രക്ഷി­താ­ക്കൾ‍ മക്കൾ‍­ക്ക് മാ­തൃ­കയാവണം’


മനാമ : കുട്ടികളുടെ കർ‍മ്മങ്ങളെ നിരീക്ഷിക്കുവാനും, അപാകതകൾ‍ ചെയ്യുന്പോൾ അതിന്റെ ദോഷഫലങ്ങൾ‍ പറഞ്ഞ് ഉപദേശിക്കുവാനും കുട്ടികളുടെ മുന്പിൽ‍ രക്ഷിതാക്കൾ‍ സ്വയം മാതൃക കാണിക്കാനാണ് തയ്യാറാകേണ്ടതെന്ന് പ്രഭാഷകനായ അബ്ദുൽ റസാക്ക് കൊടുവള്ളി പറഞ്ഞു.

‘വേനലവധി നന്മയുടെ നേർവഴി’ എന്ന പേരിൽ രക്ഷിതാക്കൾക്ക് വേണ്ടി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ബോധവൽകരണ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശകാരിക്കുന്ന രീതിയോ കാർക്കശ്യമോ അല്ല കുട്ടികളോട് വേണ്ടതെന്നും, അത് വിപരീത ഫലം മാത്രമേ ചെയ്യൂവെന്നും ഓർ‍മ്മിപ്പിച്ച അബ്ദുൽ റസാക്ക് കൊടുവള്ളി വസ്ത്രം എങ്ങനെ ധരിക്കണം, സാധനങ്ങൾ‍ എങ്ങനെ സൂക്ഷിക്കണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, മോശപ്പട്ട സ്വഭാവങ്ങളെന്ത്, നല്ലതെെന്താക്കെ, സ്വഭാവത്തിലും പെരുമാറ്റത്തിലും ആരെ അനുകരിക്കാം, ആരെ അനുകരിക്കരുത്, തെറ്റുകളോടുള്ള സമീപനമെന്തായിരിക്കണം നല്ലതിനോടുള്ള സമീപനമെന്തായിരിക്കണം എന്ത് കാണണം എന്ത് കാണരുത് തുടങ്ങിയ വിഷയങ്ങളിൽ‍ മാതൃകയായി പ്രവർ‍ത്തിക്കാനാണ് രക്ഷിതാക്കൾ‍ ശ്രദ്ധിക്കേണ്ടത്.

രക്ഷിതാക്കൾ‍ അവരുടെ മക്കളുടെ വ്യക്തിത്വത്തെ നിർ‍ണ്ണയിക്കുന്നതിൽ‍ വലിയ സ്വാധീനം ചെലുത്തുന്നവരാണ്. നല്ലതും ചീത്തയും വേർതിരിച്ചറിയുന്നതിനുള്ള കഴിവ് അവർ‍ക്ക് ഉണ്ടാക്കുകയാണെങ്കിൽ‍ മുതിരുന്പോൾ‍ അവരെ അത് സഹായിക്കും. ജൗഹർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ‍ സഫീർ മേപ്പയൂർ സ്വാഗതവും സിറാജ് എൻ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed